Site iconSite icon Janayugom Online

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് ചന്ദ്രശേഖർ അന്തരിച്ചു

മുൻ കേന്ദ്രമന്ത്രിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് അന്തരിച്ചു. എയർ കമ്മഡോർ മാങ്ങാട്ടിൽ കാരക്കാട് (എം കെ) ചന്ദ്രശേഖര്‍ ആണ് അന്തരിച്ചത്. 92 വയസായിരുന്നു. ബെംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 

1954ൽ ഇന്ത്യൻ വ്യോമസേനയിൽ പ്രവേശിച്ച എം കെ ചന്ദ്രശേഖർ എയർ കമ്മഡോറായി 1986ലാണ് വിരമിച്ചത്. തൃശ്ശൂർ ദേശമംഗലമാണ് സ്വദേശം.ഭാര്യ ആനന്ദവല്ലി. മകന്‍: രാജീവ് ചന്ദ്രശേഖർ, മകൾ: ഡോ. ദയ മേനോൻ (യുഎസ്എ), മരുമക്കൾ: അഞ്ജു ചന്ദ്രശേഖർ, അനിൽ മേനോൻ (യുഎസ്എ). സംസ്കാരം പിന്നീട്.

Exit mobile version