Site iconSite icon Janayugom Online

ചെപ്പോക്കില്‍ ചെന്നൈ തകര്‍ന്നു ; കൊല്‍ക്കത്തയ്ക്ക് 104 റണ്‍സ് വിജയലക്ഷ്യം

റുതുരാജ് ഗെയ്ക്‌വാദിന് പരിക്കേറ്റതോടെ വീണ്ടും ക്യാപ്റ്റന്‍ വേഷമണിഞ്ഞ് എം എസ് ധോണി കളത്തിലിറങ്ങിയിട്ടും ചെ­ന്നൈ സൂപ്പര്‍ കിങ്സിന് ര­ക്ഷയില്ല. ഐപിഎല്ലില്‍ കൊ­­ല്‍ക്കത്ത നൈറ്റ് റൈ­ഡേഴ്സിനെതിരെ ടോസ് നഷ്ടപ്പെട്ട് ആ­ദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് ന­ഷ്ടത്തില്‍ 103 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 29 പന്തില്‍ 31 റണ്‍സെടുത്ത ശിവം ദുബെയാണ് ചെ­ന്നൈ­യുടെ ടോപ് സ്കോറര്‍. കൊല്‍­ക്ക­ത്തയ്ക്കായി സുനില്‍ നരെ­യ്ന്‍ നാലോവറില്‍ 13 റ­ണ്‍സ് മാ­ത്രം വഴങ്ങി മൂന്ന് വിക്കറ്റ് നേടി. ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.

ഓപ്പണര്‍മാര്‍ക്ക് മികച്ച തു­ടക്കം നല്‍കാനായില്ല. സ്കോ­­ര്‍ 16ല്‍ നില്‍ക്കെ ഡെ­വോണ്‍ കോ­ണ്‍വെയെ ആദ്യം നഷ്ടമായി. 11 പന്തില്‍ 12 റ­ണ്‍­സെടു­ത്താ­ണ് താ­രം പുറത്തായത്. ഇതേ സ്കോറില്‍ തന്നെ മറ്റൊരു ഓ­പ്പണറായ രചിന്‍ രവീന്ദ്ര­യെയും മടക്കി ചെ­ന്നൈ­യെ പ്ര­തിരോ­ധത്തിലാക്കി. മൂന്നാമനായെത്തിയ രാഹുല്‍ ത്രിപാഠി­ക്ക് സ്കോര്‍ ഉയര്‍ത്താനായില്ല. 22 പ­ന്തില്‍ 16 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. വിജയ് ശങ്കര്‍ പൊരുതിയെങ്കിലും അ­ധികനേരം നീണ്ടുനിന്നില്ല. 21 പന്തില്‍ 29 റണ്‍സെടുത്ത് താരം പുറത്തായി. ആര്‍ അശ്വിന്‍ (ഒന്ന്), രവീന്ദ്ര ജഡേജ (പൂജ്യം), ദീപക് ഹൂഡ (പൂജ്യം) എന്നിവര്‍ നിരാശപ്പെടുത്തി. 14.2 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ട­ത്തില്‍ 72 റണ്‍സെന്ന നിലയി­ലായി ചെന്നൈ. പിന്നാലെ എം എസ് ധോ­ണി ക്രീ­സി­ലെത്തി. നാല് പന്തില്‍ ഒരു റണ്‍ എ­ടുത്ത ധോണിയെ സുനില്‍ നരെയ്ന്‍ എല്‍ബിഡബ്ല്യുവില്‍ കുരുക്കുകയായിരുന്നു. 

Exit mobile version