Site iconSite icon Janayugom Online

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വീണ്ടും തോല്‍വി

ഐപിഎലില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വീണ്ടും തോല്‍വി. മുംബൈയിലെ ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പഞ്ചാബ് കിംഗ്സ് ചെന്നൈ സൂപ്പര്‍ കിംഗ്സിനെ പരാജയപ്പെടുത്തി. 181 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ് 18 ഓവറില്‍ 126 റണ്‍സിന് പുറത്തായി. ശിവം ദുബെ 30 പന്തില്‍ 57 റണ്‍സ് നേടിയെങ്കിലും ചെന്നൈക്ക് ഒരിക്കല്‍ പോലും പഞ്ചാബിനു വെല്ലുവിളിയാവാന്‍ സാധിച്ചില്ല.

പഞ്ചാബ് കിംഗ്സിന് വേണ്ടി മികച്ച ബൗളിംഗ് ഫോമിലുള്ള രാഹുല്‍ ചാഹര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. വൈഭവ് അറോറ, ലിയാം ലിവിംഗ്സ്റ്റണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും കഗിസോ റബാഡ, അര്‍ഷ്ദീപ് സിംഗ്, ഒഡീം സ്മിത്ത് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുത്തു. ലിയാം ലിവിംഗ്സ്റ്റണ്‍ 32 പന്തില്‍ 60 റണ്‍സെടുത്തു. അതേസമയം, പഞ്ചാബിനായി ക്രിസ് ജോര്‍ദാനും ഡ്വെയ്ന്‍ പ്രിട്ടോറിയസും രണ്ട് വിക്കറ്റ് വീഴ്ത്തി. മുകേഷ് ചൗധരി, ഡ്വെയ്ന്‍ ബ്രാവോ, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ തവണ വീതം പുറത്തായി.

Eng­lish sum­ma­ry; Chen­nai Super Kings lose again

You may also like this video;

Exit mobile version