Site iconSite icon Janayugom Online

ചിരഞ്ജീവിയും മോഹൻലാലും ഒന്നിക്കുന്നു

ചിരഞ്ജീവിയെ നായകനാക്കി ബോബി കൊല്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാലും പ്രധാന വേഷത്തില്‍ എത്തുന്നു. താൽക്കാലികമായി മെഗാ158 എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു ഗാങ്സ്റ്റർ ആക്ഷൻ ചിത്രമായിരിക്കും എന്നാണ് സൂചന.ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ചിരഞ്ജീവിയോടൊപ്പം ആദ്യമായിയാണ് മോഹൻലാല്‍ ഒന്നിക്കുന്നത്. ഇരുവരുടെയും ആരാധകർക്ക് ഒരു പ്രത്യേക ട്രീറ്റ് ആയിരിക്കും സിനിമ എന്നാണ് പ്രേക്ഷക പ്രതികരണം.

Exit mobile version