ഗോകുലം മൂവീസിന്റെ പുതിയ ചിത്രം ഒരുങ്ങുന്നു. ‘ചോറ്റാനിക്കര ലക്ഷ്മിക്കുട്ടി’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ സംവിധായകൻ
എം മോഹനനും നിർമ്മാണം ഗോകുലം ഗോപാലനും രചന അഭിലാഷ് പിള്ളയുമാണ്. ചോറ്റാനിക്കര അമ്മയുടെ കഥയെ അവലംബമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്ന് അണിയറക്കാർ പറഞ്ഞു. ചിത്രത്തിന്റെ കോ പ്രൊഡ്യൂസേഴ്‌സ് ബൈജു ഗോപാലനും വി സി പ്രവീണുമാണ്. എക്സികുട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തിയാണ്. ഒരുപക്ഷെ എന്റെ സിനിമ ജീവിതത്തിലെ ഒരു വലിയ നിയോഗം കൂടിയാകാം ഈ സിനിമ എന്നാണ് നിർമ്മാതാവ് ഗോകുലം ഗോപാലൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
‘ചോറ്റാനിക്കര ലക്ഷ്മിക്കുട്ടി’ ഗോകുലം മൂവീസിന്റെ പുതിയ ചിത്രം ഒരുങ്ങുന്നു

