Site iconSite icon Janayugom Online

സിനിമ എനിക്ക് ഒരു സ്വപ്നമായിരുന്നു; അമൃതാ മേനോൻ

cinemacinema

സിനിമ എനിക്ക് ഒരു സ്വപ്നമായിരുന്നു. ഒരിക്കലും അത് സംഭവിക്കും എന്ന് കരുതിയിരുന്നില്ല. പക്ഷേ അത് നടന്നു. രണ്ട് സിനിമകളിൽ നായികയായി. സിനിമയിൽ നായികയായതിൽ സന്തോഷമുണ്ട്. പക്ഷേ ഈ സന്തോഷം കാണാൻ അച്ഛനില്ലാതെ പോയത് തീരാസങ്കടമാണ്. ‘എന്നെ ബിഗ് സ്ക്രീനിൽ കാണുക അച്ഛൻറെ വലിയൊരു ആഗ്രഹമായിരുന്നു. അച്ഛന്റെ സപ്പോർട്ടാണ് എന്നെ സിനിമയിൽ എത്തിച്ചത്.’
തിയേറ്ററിൽ മികച്ച പ്രതികരണം നേടി പ്രദർശനം തുടരുന്ന ‘എൽ ‘എന്ന ചിത്രത്തിലെ നായികയാണ് അമൃതാ മേനോൻ. ‘എന്നാലും എന്റളിയാ’ എന്ന ചിത്രത്തിലൂടെയാണ് നായികയായി അമൃത ബിഗ് സ്ക്രീനിൽ എത്തുന്നത്. ‘ലളിതം സുന്ദരം’ എന്ന ചിത്രത്തിലും ചെറിയ വേഷം അമൃത ചെയ്തിരുന്നു. ഒട്ടേറെ സൗന്ദര്യ മത്സരങ്ങളിൽ കിരീടം നേടിയിട്ടുള്ള മോഡൽ കൂടിയാണ് അമൃത. കൊച്ചി തമ്മനത്ത് ഫാഷൻ ഡിസൈനിംഗ് സ്ഥാപനം നടത്തുന്ന അമൃത കോഴിക്കോട് സ്വദേശിനിയാണ്.

‘വളരെ യാദൃച്ഛികമായിട്ടാണ് ഞാൻ സിനിമയിൽ എത്തുന്നത്. ആർട്ട് ഫിലിമുകളിൽ അഭിനയിച്ചുകൊണ്ടാണ് സിനിമയിലെ അരങ്ങേറ്റം. ‘എൽ’ എന്ന ചിത്രം വളരെ സങ്കീർണതകൾ നിറഞ്ഞ ചിത്രമാണ്. നായികയായ എന്നിലൂടെയാണ് ചിത്രം വികസിക്കുന്നത്. മിത്തും യാഥാർത്ഥ്യങ്ങളും കെട്ടുപിണഞ്ഞു കിടക്കുന്ന പ്രമേയമാണ് സിനിമയുടേത്.’ അമൃതാ മേനോൻ പറഞ്ഞു. ‘നല്ലൊരു അനുഭവമായിരുന്നു ആ ചിത്രത്തിന്റേത്. കൊമേഴ്സ്യൽ ചിത്രങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമാണ് എൽ എന്ന മൂവി. പ്രേക്ഷകർ ഏറെ കരതലോടെ കാണേണ്ട ചിത്രമാണ്. അമ്മയും ചേട്ടനും എനിക്ക് നല്ല സപ്പോർട്ടാണ്. അവരുടെ കരുതലും സ്നേഹവും എന്നെ ഏറെ സന്തോഷിപ്പിക്കുന്നുണ്ട്. ഞാൻ പ്രതീക്ഷയോടെ ജീവിതത്തെ കാണുകയാണ്. നല്ല അവസരങ്ങൾ ഇനിയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അമൃത പറഞ്ഞു. പോപ് മീഡിയയുടെ ബാനറിൽ ഷോജി സെബാസ്റ്റ്യൻ സംവിധാനം ചെയ്ത ചിത്രമാണ് ‘എൽ’.

You may also like this video

Exit mobile version