Site iconSite icon Janayugom Online

കരുനാഗപ്പള്ളിയിൽ സിവിൽ സ്റ്റേഷൻ അനക്സ് നിർമ്മിക്കണം: ജോയിന്റ് കൗൺസിൽ

ദേശീയപാത വികസനത്തിന്റെ ഭാഗമായി മിനി സിവിൽ സ്റ്റേഷൻ പൊളിക്കുന്നതിനാൽ നിരവധി ഓഫീസുകൾ മാറ്റി സ്ഥാപിക്കേണ്ട സാഹചര്യത്തിൽ പൊതു ജനങ്ങൾക്കും ജീവനക്കാർക്കും സൗകര്യപ്രദമായ രീതിയിൽ സിവിൽ സ്റ്റേഷൻ അനക്സ് നിർമ്മിക്കണമെന്നു ജോയിന്റ് കൗൺസിൽ കരുനാഗപ്പള്ളി മേഖലാസമ്മേളനം ആവശ്യപ്പെട്ടു. ജോയിൻ കൗൺസിൽ സംസ്ഥാന ട്രഷറർ കെ പി ഗോപകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. സർക്കാറിന്റെ വികസന, ജനക്ഷേമ പദ്ധതികൾക്ക് പൂർണ പിന്തുണ നൽകുകയും അവ പ്രാവർത്തികമാക്കാനായി ജോലി ചെയ്യുകയും ചെയ്യുന്ന സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത, ലീവ് സറണ്ടർ തുടങ്ങിയ അവകാശങ്ങളിൽ കാലതാമസം കൂടാതെ തീരുമാനങ്ങളെടുക്കാൻ സർക്കാർ തയ്യാറാകണമെന്നും മെഡിസെപ്പ് അടക്കമുള്ള പദ്ധതികൾ ഉടൻ നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മേഖലാ വൈസ് പ്രസിഡന്റ് ബി വിമൽ ശർമ അധ്യക്ഷതവഹിച്ചു. സെക്രട്ടറി സി സുനിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ വിനോദ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കൗൺസിൽ അംഗം എ ആർ അനീഷ്, ജില്ലാ കമ്മിറ്റി അംഗം ആർ സുഭാഷ്, എസ് അനിൽകുമാർ, എം ഷിജു, ബി വിജേഷ്, ഐ നിത്യ, ബീനാകുമാരി എന്നിവർ സംസാരിച്ചു.

Exit mobile version