Site iconSite icon Janayugom Online

കൊച്ചിന്‍ ദേവസ്വം ബോര്‍ഡംഗം മരിച്ചനിലയില്‍

കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അംഗവും സിപിഐ തൃശൂര്‍ ജില്ലാ കൗണ്‍സില്‍ അംഗവുമായ എം ജി നാരായണനെ മരിച്ച നിലയില്‍ കണ്ടെത്തി. 74 വയസായിരുന്നു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തോടുചേര്‍ന്നുള്ള ക്വാര്‍ട്ടേഴ്സിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന തുടരുകയാണ്.

തൃശൂര്‍ വില്‍വട്ടം സ്വദേശിയായ നാരായണന്‍ ദീര്‍ഘകാലം വനജ മില്ലിലെ തൊഴിലാളിയായിരുന്നു. വില്‍വട്ടം ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റായും വില്‍വട്ടം സര്‍വീസ് സഹകരണബാങ്ക് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സിപിഐ തൃശൂര്‍ മണ്ഡലം സെക്രട്ടറിയായും എഐടിയുസി മണ്ഡലം ഭാരവാഹിയായും പ്രവര്‍ത്തിച്ച് നഗരത്തില്‍ ശ്രദ്ധേയനായിരുന്നു. നിലവില്‍ കിസാന്‍സഭ സംസ്ഥാന കമ്മിറ്റി അംഗവും തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റുമാണ്.

ലക്ഷ്മിയാണ് ഭാര്യ. ബിജു (കണ്ണന്‍), ബിന്ദു, സിന്ധു എന്നിവര്‍ മക്കളും റിന്ദു, സുകുമാരന്‍, ശ്രീകാന്ത് എന്നിവര്‍ മരുമക്കളുമാണ്.

Eng­lish Sum­ma­ry : cochin devas­wom board mem­ber m g narayanan pass the away
You may also like this video

 

Exit mobile version