Site icon Janayugom Online

ന്യൂസീലൻഡ് ഓൾറൗണ്ടർ കോളിൻ ഡി ഗ്രാൻഡ്‌ഹോം രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

ന്യൂസീലൻഡ് ഓൾറൗണ്ടർ കോളിൻ ഡി ഗ്രാൻഡ്‌ഹോം രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പരുക്കുകൾ ബുദ്ധിമുട്ടിക്കുന്നതിനാലാണ് തീരുമാനം എടുത്തതെന്ന് 36കാരനായ താരം അറിയിച്ചു.

ന്യൂസീലൻഡിനായി 29 ടെസ്റ്റ് മത്സരങ്ങളും 45 ഏകദിനങ്ങളും 41 ടി-20കളും ന്യൂസീലൻഡിനായി കളിച്ചിട്ടുള്ള ഗ്രാൻഡ്‌ഹോം സമകാലിക ക്രിക്കറ്റിൽ ന്യൂസീലൻഡിനായി കളിച്ചിട്ടുള്ള ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ്.

Eng­lish Sum­ma­ry: Col­in de Grand­homme retires from inter­na­tion­al cricket
You may also­like this video

Exit mobile version