Site icon Janayugom Online

സംഘപരിവാര്‍ വേട്ടയാടല്‍ ; കലാജീവിതം അവസാനിപ്പിച്ച് ഹാസ്യതാരം മുനവര്‍ ഫാറൂഖി

സംഘപരിവാര്‍ ആക്രമണങ്ങളില്‍ മനംമടുത്ത് കലാജീവിതം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ച് ഹാസ്യതാരം മുനവര്‍ ഫാറൂഖി. ഇനി പരിപാടികളൊന്നും നടത്തില്ലെന്നും ഇന്‍സ്റ്റഗ്രാമിലൂടെ അദ്ദേഹം അറിയിച്ചു.
തീവ്ര ഹിന്ദുത്വ സംഘടനയുടെ ഭീഷണിയെ തുടര്‍ന്ന് ബംഗളുരുവില്‍ നടത്താനിരുന്ന പരിപാടിയും റദ്ദാക്കിയതിനെ തുടര്‍ന്നാണ് മുനവര്‍ ഫാറൂഖി കലാജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയത്. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ്​ ഉണ്ടെങ്കിലും നിരന്തരമായി പരിപാടികള്‍ റദ്ദാക്കേണ്ടി വരുന്നു. ബംഗളുരുവിലെ പരിപാടിക്കായി 600 ടിക്കറ്റുകളാണ് വിറ്റതെന്നും ഫാറൂഖി പറഞ്ഞു. 

ഹിന്ദുത്വ സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു മാസത്തിനിടെ ഫാറൂഖിയുടെ 12 പരിപാടികളാണ് റദ്ദാക്കിയത്. ബംഗളുരുവിലെ അശോക് നഗറിലെ ഗുഡ് ഷെപ്പേര്‍ഡ് ഓഡിറ്റോറിയത്തില്‍ നടത്താനിരുന്ന പരിപാടിക്കാണ് അവസാനമായി പൊലീസ് വിലക്കേര്‍പ്പെടുത്തിയത്. ഫാറൂഖിയുടെ ഷോ ബംഗളുരുവില്‍ നടത്താന്‍ അനുവദിക്കില്ലെന്നായിരുന്നു ഹിന്ദു ജാഗരണ്‍ സമിതി നേതാവ് മോഹന്‍ ഗൗഡയുടെ ഭീഷണി. 

ഹാസ്യപരിപാടിക്കിടെ ‘ഹിന്ദു ദേവന്മാരെയും ദേവതകളെയും അപമാനിച്ചുവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷായെ അപകീര്‍ത്തിപ്പെടുത്തിയെന്നും ആരോപിച്ച് ഫാറൂഖിയെ ഇന്‍ഡോര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒരു മാസത്തിന് ശേഷം സുപ്രീം കോടതിയാണ് ഇദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. തുടര്‍ന്നും സംഘപരിവാര്‍ സംഘടനകള്‍ ഇദ്ദേഹത്തെ വേട്ടയാടുന്നത് തുടരുകയായിരുന്നു.
eng­lish summary;Comedian Munawar Farooqi ends his career as a Sangh Pari­var hunter
you may also like this video ;

Exit mobile version