Site iconSite icon Janayugom Online

ഹാസ്യ താരം വിഡി രാജപ്പന്റെ ഭാര്യ സുലോചന അന്തരിച്ചു

ഹാസ്യ താരം വിഡി രാജപ്പന്റെ ഭാര്യ സുലോചന അന്തരിച്ചു. 69 വയസ്സായിരുന്നു. ഇന്ന് പുലർച്ചെയോടെയായിരുന്നു അന്ത്യം. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് കോട്ടയം പേരൂരുള്ള വീട്ടു വളപ്പിൽ സംസ്ക്കാരം നടക്കും. കോട്ടയം ജനറൽ ആശുപത്രിയിലെ റിട്ട. ഹെഡ് നഴ്സായിരുന്നു സുലോചന. 2016‑ലാണ് പാരഡികളുടെ രാജാവായ നടൻ രാജപ്പൻ വിടവാങ്ങിയത്. ശാരീരിക അവശതകളെ തുടര്‍ന്ന് ചികിത്സയിലയിലിരിക്കെയായിരുന്നു അന്ത്യം. കോട്ടയത്ത് ജനിച്ച വി ഡി രാജപ്പന്‍ ഒരുകാലത്ത് കഥാപ്രസംഗ വേദികളില്‍ നിറഞ്ഞു നിന്ന കലാകാരനായിരുന്നു. മക്കൾ രാജേഷ് ആർ, രാജീവ് ആർ.

Exit mobile version