Site icon Janayugom Online

കോമണ്‍വെല്‍ത്തിന് ലണ്ടനില്‍ കൊടിയേറുന്നേ..

22-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് തിരിതെളിയുമ്പോള്‍ ഇന്ത്യ ഏറെ പ്രതീക്ഷയോടെയിറങ്ങുകയാണ്. ടോക്യോ ഒളിമ്പിക്സിലെ മികച്ച പ്രകടനത്തിന് ശേഷം കോമണ്‍വെല്‍ത്തില്‍ നിരവധി താരങ്ങളില്‍ ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷയുണ്ട്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ മൂന്നരയ്ക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ബാഡ്മിന്റണ്‍ താരം പി വി സിന്ധുവാണ് പതാകയേന്തുക. ബിര്‍മിങ്ഹാമില്‍ നടക്കുന്ന ഗെയിംസ് ആദ്യ ദിനം ഉദ്ഘാടന ചടങ്ങുകള്‍ മാത്രമായിരിക്കും. 

ഓഗസ്റ്റ് എട്ടു വരെ നീളുന്ന ഗെയിംസില്‍ മെഡല്‍ക്കൊയ്ത്ത് നടത്തി മടങ്ങാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ സംഘം. 2018ല്‍ ഗോള്‍ഡ്‌കോസ്റ്റില്‍ നടന്ന അവസാനത്തെ ഗെയിംസില്‍ ഇന്ത്യക്കു ലഭിച്ചത് 66 മെഡലുകളായിരുന്നു. ഇത്തവണ 75–80 മെഡലുകളാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. പി വി സിന്ധു, മീരാഭായ് ചാനു, ലോവ്ലിന ബോര്‍ഗോഹെയ്ന്‍, ബജ്‌റങ് പുനിയ, രവികുമാര്‍ ദഹിയ, മണിക ബത്ര, വിനേഷ് ഫോഗട്ട്, തജീന്ദര്‍പാല്‍ സിങ്, ഹിമ ദാസ്, അമിത് പങ്കാല്‍ എന്നിവരടങ്ങുന്നതാണ് ഇത്തവണത്തെ ഇന്ത്യന്‍ സംഘം. 

72 രാജ്യങ്ങളില്‍ നിന്നായി 5054ഓളം കായിക താരങ്ങള്‍ മാറ്റുരയ്ക്കും. 15 ഇനങ്ങളിലായി 215 കായികതാരങ്ങള്‍ ഇന്ത്യയില്‍ നിന്ന് മത്സരിക്കും. 215 കായിക താരങ്ങളും ഒഫീഷ്യല്‍സും സപ്പോര്‍ട്ട് സ്റ്റാഫും ഉള്‍പ്പെടെയുള്ളതാണ് ഇന്ത്യയുടെ ജംബോ സംഘം. 2010ലെ 101 മെഡലുകളുടെ റെക്കോഡ് തിരുത്താനുറച്ചാവും ഇന്ത്യന്‍ സംഘമിറങ്ങുക. ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയും ജാവ്‌ലിങ് ത്രോയിലെ സൂപ്പര്‍ താരവുമായ നീരജ് ചോപ്ര പരിക്കേറ്റ് പിന്മാറിയത് ഇന്ത്യക്ക് വലിയ തിരിച്ചടിയായി. 

Eng­lish Sum­ma­ry: Com­mon­wealth raise its flag in London
You may also like this video

Exit mobile version