Site iconSite icon Janayugom Online

നഗരത്തിന് ഉത്സവച്ഛായ പകര്‍ന്ന് കലോത്സവ വിളംബര ജാഥ: മത്സര രജിസ്ട്രേഷൻ കാർഡുകൾ വിതരണം ചെയ്തു

kalolsavamkalolsavam

സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി പബ്ലിസിറ്റി കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നഗരത്തില്‍ വിളംബര ജാഥ നടത്തി. മുതലക്കുളത്ത് നിന്ന് ആരംഭിച്ച ജാഥ മാനാഞ്ചിറയിൽ സമാപിച്ചു. ചെണ്ടമേളം, ബാൻഡ് വാദ്യം, ഒപ്പന, കോൽക്കളി എന്നിവ വിളംബര ജാഥക്ക് മാറ്റു കൂട്ടി. എൻസിസി, സ്‌കൗട്ട് ആൻ്റ് ഗൈഡ്, എസ് പി സി, ജെആർസി വിദ്യാർത്ഥികൾ വിളംബര ജാഥക്ക് അകമ്പടിയേകി.
പബ്ലിസിറ്റി കമ്മറ്റി ചെയർമാൻ കെ എം സച്ചിൻ ദേവ് എംഎൽഎ, കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ, മേയർ ഡോ. ബീന ഫിലിപ്പ്, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ ജാഥയുടെ ഭാഗമായി.

സ്കൂൾ കലോത്സവുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങളുടെ രജിസ്ട്രേഷൻ കാർഡുകൾ വിതരണം ചെയ്തു. നടക്കാവ് ഗേൾസ് സ്കൂളിലെ മൈമിങ് ടീം മത്സരാർത്ഥികൾക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി കാർഡുകൾ വിതരണം ചെയ്തു.

കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിന് വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്നും പരാതി പരിഭവമില്ലാത്ത കലോത്സവമാക്കി മാറ്റാൻ സാധിക്കണമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ കലോത്സവം ക്ലസ്റ്റർ റിപ്പോർട്ട് പ്രകാശനം ചെയ്തു. കാസർഗോഡ് ജില്ലയിലെ എൽപി/ യുപി റാങ്ക് ഹോൾഡേഴ്‌സിന്റെ സഹകരണത്തോടെ നിർമ്മിച്ച ഡോക്യുമെൻറ്റേഷൻ ‘മുറ്റത്തെ മുല്ല’യും പുറത്തിറക്കി.
ഗവ മോഡൽ ഹയർസെക്കന്ററി സ്കൂളിൽ നടന്ന പരിപാടിയിൽ ലിന്റോ ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. കെ എം സച്ചിൻ ദേവ് എംഎൽഎ, മേയർ ഡോ. ബീന ഫിലിപ്പ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു, രജിസ്ട്രേഷൻ കമ്മറ്റി കൺവീനർ കെ അനിൽ കുമാർ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Eng­lish Sum­ma­ry: Com­pe­ti­tion reg­is­tra­tion cards were distributed

You may also like this video

Exit mobile version