നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ വധഗൂഢാലോചന കേസിൽ ദിലീപ് കൂടുതൽ ചാറ്റുകൾ നശിപ്പിച്ചതായി അന്വേഷണ റിപ്പോർട്ട്. ദിലീപിന്റെ ഫോണിൽ നിന്ന് നശിപ്പിച്ച ചാറ്റുകളിൽ യുഎഇ പൗരന്റെ സംഭാഷണവുമുണ്ട്. ഫോണുകൾ കോടതിക്ക് കൈമാറുന്നതിന് തൊട്ടു മുമ്പാണ് വീണ്ടെടുക്കാൻ കഴിയാത്ത വിധം ചാറ്റുകൾ നീക്കിയത്. ഇയാൾ ദുബായിൽ ബിസിനസ് നടത്തുകയാണ്.
നശിപ്പിച്ച ചാറ്റുകളിൽ ഷാർജ ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹിയുടെ സംഭാഷണവുമുണ്ട്. വീണ്ടെടുക്കാൻ കഴിയാത്തവിധം ഈ ചാറ്റുകൾ മാറ്റിയതിൽ ദുരൂഹതയുണ്ടെന്ന് അന്വേഷണസംഘ പറയുന്നു. ഈ ചാറ്റുകൾ കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്ന് ക്രൈം ബ്രാഞ്ച് റിപ്പോർട്ട് പറയുന്നു.
ഇതിന് പുറമെ ദിലീപിന്റെ ഭാര്യാ സഹോദരൻ സുരാജ്, ദുബായിൽ സൂപ്പർമാർക്കറ്റ് നടത്തുന്ന മലപ്പുറം സ്വദേശി ജാഫർ, ദുബായിലെ സാമൂഹികപ്രവർത്തകൻ തൃശൂർ സ്വദേശി നസീർ എന്നിവരുമായുള്ള വാട്സ്ആപ്പ് ചാറ്റുകളും നശിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ദേ പൂട്ടിന്റെ ദുബായ് പാർട്ണറുമായുള്ള സംഭാഷണവും നീക്കിയിട്ടുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു.
English summary;Conspiracy case: Dileep destroys chats
You may also like this video;