തൊഴിലാളികളുടെ മൊബൈൽ ഫോണുകളും പണവും മോഷ്ടിച്ചു കടന്ന് കളഞ്ഞ സഹ പ്രവർത്തകനായ നിർമ്മാണ തൊഴിലാളി പിടിയിൽ. ചക്കുവരയ്ക്കൽ കൊക്കാട് വിളയിൽ വീട്ടിൽ ഷിബു (40) വാണ് പിടിയിലായത്. കെട്ടിട നിർമ്മാണ കോൺട്രാക്ടറായ രാജുവിന്റെ തൊഴിലാളിയാണ് ഇയാൾ. അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ള മറ്റ് തൊഴിലാളികൾക്കൊപ്പം മാസങ്ങളായി ഇയാൾ കിഴക്കുംഭാഗത്ത് താമസിച്ചു വരികയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി സഹതൊഴിലാളികളുടെ പത്തോളം മൊബൈൽ ഫോണുകളും പതിനായിരത്തോളം രൂപയും മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു.
ശനിയാഴ്ച രാവിലെ പാങ്ങലുകാട് വച്ച് രാജുവും സംഘവും ചേർന്ന് ഇയാളെ പിടികൂടി ചിതറ പൊലീസിന് കൈമാറി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.