Site icon Janayugom Online

പ്രതിലോമശക്തികളെ നേരിടുന്നതിൽ സിപിഐയുടെ പങ്ക് നിസ്തുലം: അഡ്വ. എൻ അനിരുദ്ധൻ.

രാജ്യത്ത് സാധാരക്കാരന്റെ ജീവിതം ദിനംപ്രതി അരാജകത്വത്തിലേക്ക് നയിക്കുന്ന ജനവിരുദ്ധ പ്രതിലോമശക്തികളുടെ ഭരണമാണ് ഇന്ന് ഇന്ത്യൻ ജനത നേരിടുന്ന ഏറ്റവും വലിയ വിപത്തെന്ന് സിപിഐ ദേശീയ കൗണ്‍സില്‍ അംഗം അഡ്വ. എൻ അനിരുദ്ധൻ. സിപിഐ ചാത്തന്നൂർ ലോക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ രാഷ്ട്രീയ വഴികളിൽ വേറിട്ട പ്രവർത്തന മാതൃകയായി മാറിയിട്ടുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി രാജ്യവും ജനങ്ങളും നേരിടുന്ന പ്രതിസന്ധികളിലെ സമര മുഖത്തെ ജനകീയമുഖമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ സുരേന്ദ്രൻ നഗറിൽ (റോട്ടറി ക്ലബ്) നടന്ന സമ്മേളത്തില്‍ സംസ്ഥാന കൗണ്‍സില്‍ അംഗം അഡ്വ. ജി ലാലു ഉള്‍പ്പെടെയുള്ള നേതാക്കള്‍ സംസാരിച്ചു.

Exit mobile version