രാജ്യത്തെ സാമ്പത്തിക മേഖലയെ തകർത്തത് കേന്ദ്രസർക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങളായ നോട്ട് നിരോധനവും, ജിഎസ്‌ടിയുമാണെന്ന് സിപിഐ സംസ്ഥാന അസി. സെക്രട്ടറി കെ പ്രകാശ് ബാബു പറഞ്ഞു. ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായുള്ള കരവാളൂർ ഈസ്റ്റ് ലോക്കൽ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം പി എസ് ഉമ്മൻ നഗറിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.
സമ്മേളന നടപടികൾ അനൂപ് ഉമ്മൻ, സതീദേവി, സുജിത് എന്നിവർ നിയന്ത്രിച്ചു. സെക്രട്ടറിയായി പ്രസാദ് ഗോപിയെ തിരഞ്ഞെടുത്തു.
ശാസ്താം കോട്ട പടിഞ്ഞാറ് ലോക്കൽ സമ്മേളനം ചെല്ലപ്പനാചാരി നഗറിൽ മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ഐ നൗഷാദ്, വി ആർ ബീന, രാഗേഷ് എന്നിവർ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.
സെക്രട്ടറിയായി വി ആർ രാജുവിനെയും, അസി. സെക്രട്ടറിയായി ഐ നൗഷാദിനെയും തിരഞ്ഞെടുത്തു. മേലില ലോക്കൽ സമ്മേളനത്തിന്റെ പൊതുസമ്മേളനം മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ കർഷകരെയും കശുഅണ്ടി തൊഴിലാളികളെയും, നൂറോളം വിശിഷ്ട വ്യക്തികളെയും ആദരിച്ചു. മണ്ഡലം സെക്രട്ടറിയേറ്റംഗം ബി അജിത്കുമാർ അദ്ധ്യക്ഷത വഹിച്ചു.