Site iconSite icon Janayugom Online

കേന്ദ്രനയങ്ങൾ ജനജീവിതം ദുസ്സഹമാക്കുന്നു: അഡ്വ. കെ പ്രകാശ് ബാബു

കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ ജനജീവിതം ദുസ്സഹമാക്കുകയാണെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. കെ പ്രകാശ് ബാബു അഭിപ്രായപ്പെട്ടു. മുഖത്തലയിൽ സിപിഐ തൃക്കോവിൽവട്ടം ലോക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുത്തക മുതലാളിമാർക്ക് മാത്രമാണ് കേന്ദ്ര ഭരണത്തിൽ പ്രയോജനം ഉണ്ടായിട്ടുള്ളത്. യാതൊരു നിയന്ത്രണവുമില്ലാതെ എണ്ണക്കമ്പനികൾ വില വർദ്ധിപ്പിച്ചു കൊണ്ടിരിക്കുന്നു കേന്ദ്രസർക്കാർ അവർക്ക് കുടചൂടുന്ന സമീപനമാണ് എടുക്കുന്നത്. രാജ്യത്ത് വിലക്കയറ്റം അതിരൂക്ഷമായി കൊണ്ടിരിക്കുകയാണ്. ഭരണ വൈകല്യങ്ങൾ ജനങ്ങൾ ചർച്ച ചെയ്യാതിരിക്കാൻ വർഗീയതയെ മറയായി സ്വീകരിക്കുകയാണ് കേന്ദ്രസർക്കാർ. കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെന്റ് ധാരാളം വികസന പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിലും അടുത്തകാലത്തുണ്ടായ ചില പ്രവർത്തനങ്ങൾ ജനങ്ങളുടെ ഇടയിൽ സംശയം ഉണ്ടാക്കിയിട്ടുണ്ട്. ഇത് പരിഹരിക്കാനുള്ള ബാധ്യത സിപിഐക്കുണ്ട്. ജനങ്ങളെ വിശ്വാസത്തിലെടുത്ത് മാത്രമേ പ്രവർത്തനങ്ങൾ നടത്താവൂ. ഇതിനു സിപിഐ മുൻകൈയെടുക്കും.
ആർ അജയകുമാർ, ബിനു പി ജോൺ, ബീന റാണി എന്നിവർ സമ്മേളനം നിയന്ത്രിച്ചു. സെക്രട്ടറിയായി കെ മനോജ് കുമാറിനെയും അസി: സെക്രട്ടറിയായി ബിനു പി ജോൺനെയും തിരഞ്ഞെടുത്തു.
പുനലൂർ: കേരളത്തിലെ പ്രധാനപ്പെട്ട കുടിവെള്ള പദ്ധതിയായ ജപ്പാൻ കുടിവെള്ളപദ്ധതിൽ നിന്നും കുടിവെള്ളം കരവാളൂർ പഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങളിലും എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും മുടങ്ങി കിടക്കുന്ന പുനലൂർ കോക്കാട് കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കണമെന്നും സിപിഐ കരവാളൂർ വെസ്റ്റ് ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാന കൗൺസിൽ അംഗം ആർ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ സംസാരിച്ചു. സെക്രട്ടറിയായി മോഹനചന്ദ്രൻ നായരെയും അസി. സെക്രട്ടറിയായി അജയ് കെ പ്രകാശിനെയും തിരഞ്ഞെടുത്തു.

Exit mobile version