ഇന്ധന വില വർധനവിനെതിരെ സിപിഐ നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു.
കിളികൊല്ലൂർലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ ധർണ ജില്ലാ അസി. സെക്രട്ടറി അഡ്വ: ജി ലാലു ഉദ്ഘാടനം ചെയ്തു. ബി അജയഘോഷ് അദ്ധ്യക്ഷത വഹിച്ചു. എൽസി സെക്രട്ടറി ബി രാജു, സിറ്റി കമ്മിറ്റി അംഗങ്ങളായ എ നൗഷാദ്, എം റഹീം കാലായിൽ, ശശിധരൻ, കെ രമണൻ തുടങ്ങിയവർ സംസാരിച്ചു. ബ്രാഞ്ച്സെക്രട്ടറിമാരായ വിജിൻരാജ്, എ അർജ്ജുനൻ, സന്തോഷ്, മയ്ദീൻ കുഞ്ഞ്, അനിൽകുമാർ, രഘുനാഥൻപിള്ള, ഷിജിൻ തുടങ്ങിയവർ നേതൃത്വം നല്‍കി.
ഓച്ചിറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും സംഘടിപ്പിച്ചു. കാർത്തിക ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രകടനം ടൗൺ ചുറ്റി പോസ്റ്റാഫീസിന് മുന്നിൽ സമാപിച്ചു. തുടര്‍ന്ന് നടന്ന ധര്‍ണ സംസ്ഥാന കൗണ്‍സില്‍ അംഗം അഡ്വ. ആര്‍ സജിലാല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കൗൺസിൽ അംഗം കടത്തൂർ മൻസൂര്‍ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം കമ്മിറ്റി സെക്രട്ടറി എസ് കൃഷ്ണകുമാർ, ആർ സോമൻ പിള്ള എന്നിവർ സംസാരിച്ചു.
ആർ ഡി പത്മകുമാർ, കെ രവീന്ദ്രൻ പിള്ള, പി കെ വാസുദേവൻ, കെ പി വിശ്വവത്സലൻ, പി കെ രാജൻ, വി സുഗതൻ, കടമ്പാട്ട് ഗോപാലകൃഷ്ണൻ, മുഹമ്മദ് കുഞ്ഞ്, സരസ്വതി അമ്മ, ഗേളി ഷൺമുഖൻ, കെ ജി സന്തോഷ്, നൗഷാദ്, അബ്ദ്ദുൾ ഖാദർ, പി സുഗതൻ പിള്ള, ഡിക്സൺ, മുരളീധരൻ, ആർ ശരവണൻ, ഗീതാകുമാരി, ശ്രീലത പ്രകാശ്, സുചേത, സിന്ധു, ഷൈലജ, അംബുജാക്ഷി എന്നിവർ നേതൃത്വം നൽകി.