അസീസിയ‑മലേവയൽ റോഡ് ഉടൻ സഞ്ചാരയോഗ്യമാക്കമമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സിപിഐ അസീസിയ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ 72 മണിക്കൂർ റിലേ നിരാഹാര സത്യഗ്രഹം ആരംഭിച്ചു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സത്യഗ്രഹം ജില്ലാ കൗൺസിൽ അംഗം ദിനേശ് ബാബു ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം എം ഷൈൻ, ബ്രാഞ്ച് സെക്രട്ടറി ആർ ബൈജു, ജോയിന്റ് സെക്രട്ടറി രവീന്ദ്രൻ എന്നിവരാണ് നിരാഹാരം അനുഷ്ഠിക്കുന്നത്. മുഖത്തല മണ്ഡലം സെക്രട്ടറിയേറ്റംഗം എ ജി രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗം പ്രിജി ശശിധരൻ, പള്ളിമൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി രാധാകൃഷ്ണപിള്ള, എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗം സിയാദ്, വാർഡ് മെമ്പർ ലിജു പി ആർ എന്നിവർ സംസാരിച്ചു.