Site iconSite icon Janayugom Online

ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലർ ചിത്രം ‘ദി കേസ് ഡയറി’ ഓഗസ്റ്റ് 21 ന് തീയേറ്ററുകളിലേക്ക്

മലയാള സിനിമ പ്രേക്ഷകർക്ക് മികച്ച ചിത്രങ്ങൾ നൽകിയ ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. കെ വി അബ്ദുൽ നാസർ നിർമ്മിച്ച ചിത്രം ‘ദി കേസ് ഡയറി’ ഓഗസ്റ്റ് 21 ന് തീയേറ്ററുകളിലെത്തും. ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമായ ‘ദി കേസ് ഡയറി’ യിൽ അഷ്ക്കർ സൗദാനാണ് നായകൻ. ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവായ വിജയരാഘവൻ മികച്ച ഒരു കഥാപാത്രത്തെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. ദിലീപ് നാരായണൻ സംവിധാനം നിർവഹിച്ച ‘ദി കേസ് ഡയറി‘യുടെ ട്രെയിലർ സമൂഹമാധ്യമങ്ങളിലൂടെ ജനപ്രിയ നായകൻ ദിലീപ് പുറത്തിറക്കിയിരുന്നു. ട്രെയിലർ വലിയ പിന്തുണയാണ് മലയാളികൾ നൽകിയത്.

ഈ പിന്തുണ സിനിമയ്ക്കും ലഭിക്കുമെന്നതാണ് അണിയറ പ്രവർത്തകരുടെ ആത്മവിശ്വാസം. ആരാധകരെ ത്രസിപ്പിക്കുന്ന മാസ് ആക്ഷൻ ട്രെയ്‌ലർ ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമായി മാറി. എ കെ സന്തോഷ് തിരക്കഥയിൽ ‘ദി കേസ് ഡയറി’ യുടെ ഛായാഗ്രഹണം പി സുകുമാർ ഐഎസ്‌സി ആണ് നിർവഹിച്ചിരിക്കുന്നത്. ലിജോ പോളാണ് എഡിറ്റർ. പശ്ചാത്തലസംഗീതം പ്രകാശ് അലക്‌സ്. വിവേക് വടശേരി, ഷമീം കൊച്ചന്നൂർ എന്നിവരുടെയാണ് കഥ.

സിഐ ക്രിസ്റ്റി സാം എന്ന പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് അഷ്കര്‍ സൗദാൻ ചിത്രത്തിലെത്തുന്നത്. ഒരു കേസന്വേഷണത്തിനിടയിൽ ക്രിസ്റ്റി സാമിന് കിട്ടുന്ന ചില വിവരങ്ങൾ മറ്റൊരു കേസിലേക്ക് എത്തിക്കുന്നു. തന്റെ ജീവിതവുമായി ബന്ധപ്പെട്ട വിഷയം കൂടിയായി മാറുന്ന കേസിൽ ക്രിസ്റ്റി നടത്തുന്ന അന്വേഷണത്തിലൂടെയാണ് ചിത്രം മുന്നോട്ടു പോകുന്നത്. രാഹുൽ മാധവ്, റിയാസ് ഖാൻ, സാക്ഷി അഗർവാൾ, നീരജ, അമീർ നിയാസ്, ഗോകുലൻ, കിച്ചു ടെല്ലസ്, ബാല, മേഘനാഥൻ, ബിജുകുട്ടൻ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്.

ബെൻസി പ്രൊഡക്ഷൻസ് വിതരണം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 21 ന് തീയേറ്റുകളിലെത്തും വിഷ്‌ണു മോഹന്‍സിത്താര, മധു ബാലകൃഷ്‌ണൻ, അഷ്‌റഫ് മഞ്ചേരി ഫോര്‍ മ്യൂസിക്ക് എന്നിവര്‍ സംഗീതം നല്‍കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് ഹരിനാരായണന്‍, ആലങ്കോട് ലീലാകൃഷ്‌ണൻ, എസ് രമേഷന്‍ നായർ, ഡോ. മധു വാസുദേവന്‍, ബിബി എല്‍ദോസ് എന്നിവരാണ്. കെ എസ് ചിത്ര, വിനീത് ശ്രീനിവാസൻ, മധു ബാലകൃഷ്‌ണൻ, ജോത്സന വിഷ്‌ണു, സിത്താര, അസ്‌മ കൂട്ടായി, ബോബി എൽദോസ് എന്നിവർ ഗാനങ്ങൾ ആലപിച്ചു. അനീഷ് പെരുമ്പിലാവാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.

പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് റെനി അനില്‍കുമാര്‍, സൗണ്ട് ഡിസൈനര്‍ രാജേഷ് പി എം, ഫൈനല്‍ മിക്‌സ് ജിജു ടി ബ്രൂസ്, സൗണ്ട് റെക്കോര്‍ഡിസ്റ്റ് വിഷ്‌ണു രാജ്, കലാസംവിധാനം ദേവന്‍ കൊടുങ്ങല്ലൂർ, മേക്കപ്പ് രാജേഷ് നെന്മാറ, വസ്ത്രാലങ്കാരം സോബിന്‍ ജോസഫ്, സിറ്റില്‍സ് നൗഷാദ് കണ്ണൂര്‍, സന്തോഷ് കുട്ടീസ്, വിഎഫ്എക്‌സ് പിക്ടോറിയല്‍ എഫ്എക്‌സ്, പിആര്‍ഒ സതീഷ് എരിയാളത്ത്, പിആര്‍ഒ (ഡിജിറ്റല്‍) അഖില്‍ ജോസഫ്, മാര്‍ക്കറ്റിങ് ഒപ്പറ, ഡിസൈന്‍ റീഗല്‍ കണ്‍സെപ്റ്റ്‌സ്.

Exit mobile version