Site iconSite icon Janayugom Online

മൂന്ന് സെക്കന്റിനുള്ളില്‍ ഭാരവുമായി 100 കിലോമീറ്റര്‍ താണ്ടും: ആകര്‍ഷക ഡിസൈനുമായി സൈബര്‍ കാറുകള്‍ വരുന്നു

cybertruckcybertruck

ചരക്കുനീക്ക വ്യവസായത്തിൽ വിപ്ലവം സൃഷ്ടിക്കാനാണ് ടെസ്‌ല ട്രക്ക് ലക്ഷ്യമിടുന്നത്. ഇവി പാസഞ്ചർ കാർ വ്യവസായത്തിന്റെ ദിശ മാറ്റുന്ന ഒന്നാണ് ഇലോണ്‍ മസ്കിന്റെ കീഴിലുള്ള സൈബര്‍ട്രക്ക്.
“സ്പോർട്സ് കാറിനേക്കാൾ മികച്ച പ്രകടനം, സാധാരണ ഇവി കാറുകളെക്കാള്‍ പ്രയോജനം എന്നിവ കാഴ്ചവയ്ക്കുമെന്നാണ് നിര്‍മ്മാതാക്കളുടെ വാദം. ഒടിവും ചതവും പ്രതിരോധിക്കുന്ന 30X കോൾഡ് റോൾഡ്‌ സ്റ്റെയിൻലെസ്സ് സ്റ്റീൽ കൊണ്ട് നിർമിച്ചതാണ് ടെസ്‌ല സൈബർട്രക്കിന്റെ ബോഡി. മാത്രമല്ല 9 എംഎം ബുള്ളറ്റുകളെ വരെ പ്രതിരോധിക്കാനുള്ള കപ്പാസിറ്റിയും സൈബർട്രക്കിന്റെ ബോഡിയ്ക്കുണ്ടെന്നു ടെസ്‌ല അവകാശപ്പെടുന്നു. ഹമ്മെർ (വലിപ്പം കൂടിയ ചുറ്റിക)
എടുത്തു സൈബർട്രക്കിനെ പ്രഹരിച്ചാണ് അവതരണസമയത് ഇത് ടെസ്‌ല ഡെമോയായി അവതരിപ്പിച്ചത്.

ആറ് പേർക്ക് വരെ ഇരിക്കാൻ കപ്പാസിറ്റിയുള്ള ഇന്റീരിയർ ആണ് സൈബർട്രക്കിനെന്നു ടെസ്‌ല അവകാശപ്പെടുന്നു. എക്സ്റ്റീരിയർ ഡിസൈനെപ്പോലെ തന്നെ വളരെ സിമ്പിൾ ആയ ഇന്റീരിയർ ഘടനയാണ് സൈബർട്രക്കിന്. U ഷെയ്പ്പിലുള്ള സ്റ്റിയറിംഗ് വീൽ, ഡാഷ്‌ബോർഡിന് നടുക്കായുള്ള 17-ഇഞ്ച് ടച്ച്സ്ക്രീൻ എന്നിവയാണ് ആകർഷണങ്ങൾ. പുറകിലെ ലോഡ് ബെഡിൽ 1.5 ടൺ വരെ ഭാരം കയറ്റാം. കൂടാതെ, 6.4 ടൺ വരെ ഭാരം വലിക്കാനുള്ള കപ്പാസിറ്റിയും സൈബർട്രക്കിനുണ്ട്.

മൂന്ന് വേരിയന്റുകളിലാണ് ടെസ്‌ല സൈബർട്രക്ക് വില്പനക്കെത്തുക. പിൻചക്രങ്ങൾക്ക് മാത്രം പവർ ലഭിക്കുന്ന ഒരു ഇലക്ടിക് മോട്ടോർ മാത്രമുള്ള മോഡലിന് 39,900 ഡോളർ (ഏകദേശം Rs 28.62 ലക്ഷം) ആണ് വില. 400 കിലോമിറ്റർ ആണ് ഈ മോഡലിന് ഒറ്റ ചാർജിൽ പരമാവധി റേഞ്ച്. രണ്ടു ഇലക്ട്രിക്ക് മോട്ടോറും ഓൾ വീൽ ഡ്രൈവ് സിസ്റ്റവുമുള്ള വേരിയന്റിന് 480 കിലോമീറ്റർ വരെയാണ് റേഞ്ച്. വില 49,900 ഡോളറും (ഏകദേശം Rs 35.8 ലക്ഷം). മൂന്ന് ഇലക്ട്രിക് മോട്ടറും ഓൾ വീൽ ഡ്രൈവ് സിസ്റ്റവുമുള്ള പ്രധാന മോഡലിന് 800 കിലോമീറ്റർ ആണ് പരമാവധി റേഞ്ച്. 69,900 ഡോളർ (ഏകദേശം Rs 50.15 ലക്ഷം) ആണ് വില. ഈ വേർഷന് പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗത്തിലെത്താൻ 2.9 സെക്കന്റ് മാത്രം മതി.
കമ്പനി 500 മൈൽ വരെ പരിധി വാഗ്ദാനം ചെയ്യുന്നു. വളരെ കുറച്ച് നിർമ്മാതാക്കളാണ് നിലവിൽ 500 മൈല്‍ വാഗ്ദാനം ചെയ്യുന്നത്. നിലവിൽ ലൂസിഡ് മാത്രമാണ് ചാർജുകൾക്കിടയിൽ 500 മൈൽ റേഞ്ച് വാഗ്ദാനം ചെയ്യുന്നത്. 

Exit mobile version