Site iconSite icon Janayugom Online

സിന്ധുവിനും ലക്ഷ്യക്കും കിരീടം

സെയ്ദ് മോഡി അന്താരാഷ്ട്ര ബാഡ്‌മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ആധിപത്യം. വനിതാ സിംഗിള്‍സില്‍ പി വി സിന്ധുവും പുരുഷ സിംഗിള്‍സില്‍ ലക്ഷ്യ സെന്നും വനിതാ ഡബിള്‍സില്‍ ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യവും കിരീടം നേടി. ചൈനയുടെ വു ലുവ് യുവിനെ ഫൈ­നലില്‍ തോല്പിച്ചാണ് സിന്ധു കിരീടം നേടിയത്. സ്കോര്‍: 21–14, 21–16. 2017, 2022 വര്‍ഷങ്ങളിലും സിന്ധു കിരീടം നേടിയിരുന്നു. 

ഫൈനലില്‍ സിംഗപ്പൂരിന്റെ ജിയ തെഹ്‌നെയാണ് ലക്ഷ്യ പരാജയപ്പെടുത്തിയത്. ലക്ഷ്യയുടെ കന്നി സെയ്ദ് മോഡി കിരീടമാണ്. സ്കോര്‍: 21–14, 21–16. വനിതാ ഡബിള്‍സില്‍ ട്രീസ- ഗായത്രി സഖ്യം ചൈനീസ് സഖ്യമായ ബാവോ ലിജിങ്- ലി ക്വിയാന്‍ സഖ്യത്തെയാണ് തോല്പിച്ചത്. നേരിട്ടുള്ള സെറ്റികള്‍ക്കാണ് ഇന്ത്യന്‍ സഖ്യത്തിന്റെ വിജയം. 

Exit mobile version