Site iconSite icon Janayugom Online

ബോക്സ് ഓഫീസില്‍ ദളപതി തരംഗം; ‘സച്ചിൻ’ റീ-റിലീസിന് ഗംഭീര പ്രതികരണം

ദളപതി വിജയ് നായകനായ സച്ചിൻ ഏപ്രില്‍ 18ന് തിയറ്ററുകളില്‍ വീണ്ടും റിലീസ് ചെയ്തു. റിലീസിന് മുന്നോടിയായി ബുക്ക് മൈ ഷോയിലൂടെ മാത്രം 59,000 ടിക്കറ്റുകളാണ് വിറ്റുപോയത്. റിപ്പോർട്ടുകൾ അനുസരിച്ച്, ചിത്രം റിലീസ് ദിനത്തിൽ തമിഴ്നാട്ടിൽ നിന്ന് മാത്രം 2.3 കോടി രൂപ കളക്ഷൻ നേടിയിരിക്കുന്നു. 2005 ഏപ്രിൽ 14‑നായിരുന്നു ഈ റൊമാന്റിക് കോമഡി ചിത്രം ആദ്യമായി പ്രദർശനത്തിന് എത്തിയത്. 

‘സച്ചിൻ’ എന്ന റൊമാന്റിക് കോമഡി ചിത്രത്തിൽ വിജയ് പ്രധാന നായക കഥാപാത്രം ചെയ്തപ്പോള്‍ ജനീലിയ ആയിരുന്നു നായിക. ജോൺ തിരക്കഥ എഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ബിപാഷ ബസു, വടിവേലു, സന്താനം, രഘുവരൻ, തലൈവാസൽ വിജയ്, മോഹൻ ശർമ്മ, ബേബി ശർമ്മി തുടങ്ങിയ ഒരു വലിയ താരനിര തന്നെ അണിനിരന്നിരുന്നു.

Exit mobile version