Site iconSite icon Janayugom Online

‘ദംഗൽ’ നടി സൈറ വസീം വിവാഹിതയായി

ആമിർ ഖാൻ പ്രധാന വേഷത്തിലെത്തിയ സൂപ്പർ ഹിറ്റ് ചിത്രം ‘ദംഗലിലൂടെ’ ശ്രദ്ധേയയായ നടി സൈറ വസീം വിവാഹിതയായി. നിക്കാഹിന്റെ ചിത്രങ്ങൾ സൈറ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചു. വരൻ ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. സൈറയും വരനും നിൽക്കുന്ന, മുഖം വ്യക്തമല്ലാത്ത ചിത്രമാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. “ഖുബൂൽ ഹേ” (ഞാൻ സ്വീകരിച്ചിരിക്കുന്നു) എന്ന ലളിതമായ അടിക്കുറിപ്പും നൽകിയിട്ടുണ്ട്.

തന്റെ പതിനാറാം വയസ്സിൽ, 2016ൽ പുറത്തിറങ്ങിയ ‘ദംഗലി‘ലൂടെയാണ് സൈറ വസീം ശ്രദ്ധ നേടിയത്. ഗുസ്തിക്കാരി ഗീത ഫോഗട്ടിന്റെ ചെറുപ്പകാലം അവതരിപ്പിച്ച സൈറക്ക് ഈ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു. 2017ലെ ‘സീക്രട്ട് സൂപ്പർസ്റ്റാർ’ എന്ന ചിത്രത്തിലും അഭിനയിച്ചു. വർഷങ്ങൾക്ക് ശേഷം 2019ൽ മതപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി അഭിനയം നിർത്തുകയാണെന്ന് സൈറ വസീം പ്രഖ്യാപിച്ചു. തുടർന്ന് പ്രധാനമായും മതവിശ്വാസത്തെക്കുറിച്ചുള്ള സന്ദേശങ്ങളാണ് സൈറ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നത്. 

Exit mobile version