ഗ്രൂപ്പ് നേതാക്കളുടെ കടുപിടുത്തവും, പോരും കാരണം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുടെ ഭാരവാഹികളുടെ ലിറ്റ് വീണ്ടും വൈകുന്നു
ഡിസിസി ഭാരവാഹി പട്ടിക പ്രഖ്യാപനം ഇനിയും നീണ്ടുപോവാന്‍ കഴിയില്ലെന്ന ഉറച്ച നിലപാടിലാണ് കെ പി സി സി നേതൃത്വം. എന്നാല്‍ അവരുടെ വാക്കും നനഞ്ഞചാക്കും ഒരുപോലെയാണ്. നിരവധി തവണയാണ് സമയം നീട്ടി , നീട്ടി വെച്ചത്. എന്നാല്‍ എങ്ങും എത്തിയില്ല,
ഫെബ്രുവരി 5 ന് അകം ഡി സി സി പുനഃസംഘടന പട്ടിക കൈമാറണമെന്നാണ് മുഴുവന്‍ ഡി സി സി പ്രസിഡന്റുമാർക്കും കെ പി സി സി പ്രസിഡന്റ് കെ.സുധകാരന്‍ നല്‍കിയിരിക്കുന്ന നിർദേശം.അഞ്ച് എന്നത് ആറിലേക്ക് ഒരു കാരണവശാലും മാറില്ലെന്നും നേതൃത്വം വ്യക്തമാക്കിയിരുന്നു. സുധാകരന്‍റെ അന്ത്യശാസനം ഇന്നു കഴിഞ്ഞിട്ടും. ലിസറ്റ് പേപ്പറില്‍ പോലും എത്തിയില്ല.
കഴിഞ്ഞ മാസം പകുതിയോടെ തന്നെ പട്ടിക പൂർത്തിയാക്കാനായിരുന്നു നേതൃത്വത്തിന്റെ തീരുമാനം. എന്നാല്‍ പല കാരണങ്ങളാല്‍ പട്ടിക കൈമാറുന്നത് നീണ്ടുപോയി. ഇതോടെയാണ് കെ പി സി സി നേതൃത്വം കർശനമായി ഇടപെട്ടത്. ഡി സി സി ഭാരവാഹികള്‍ക്ക് പുറമെ ബ്ലോക്ക് പ്രസിഡന്റുമാരുടേയും പട്ടിക കൈമാറാന്‍ കെ പി സി സിയുടെ നിർദേശമുണ്ട്. ഡി സി സി, ബ്ലോക്ക് ഭാരവാഹികളുടെ അഴിച്ച് പണിക്ക് ശേഷം മണ്ഡലം തലത്തിലും നേതൃമാറ്റം ഉണ്ടാവും.
ജില്ലകളുടെ ചുമതലയുള്ള കെ പി സി സി ഭാരവാഹികള്‍ എല്ലാ ജില്ലകളിലും നേരിട്ടെത്തി നേതൃത്വവുമായി ചർച്ച നടത്തിയാണ് ഭാരവാഹിപ്പട്ടിക തയ്യാറാക്കിയിരിക്കുന്നത്.പലയിടത്തും പട്ടിക അന്തിമരൂപത്തിലേക്ക് എത്തിക്കാന്‍ വലിയ ബുദ്ധിമുട്ടായിരുന്നു കെ പി സി സി ഭാരവാഹികള്‍ നേരിട്ടത്. കെ പി സി സി ഭാരവാഹികൾ വിവിധ ജില്ലകളിൽ എത്തിയെങ്കിലും എ‑ഐ ഗ്രൂപ്പുകൾ കൂടുതൽ വ്യക്തത തേടിയത്. പല വിഭാഗങ്ങളും കൂടുതല്‍ ചർച്ചകള്‍ക്ക് തയ്യാറാവാതെ വന്നതോടെ അഴിച്ചുപണി അഴിയാക്കുരുക്കാവുകയായിരുന്നു.
എന്നാല്‍ ഇനിയും ഇത് ഇങ്ങനെ വലിച്ച് നീട്ടാന്‍ കഴിയില്ലെന്ന ഉറച്ച നിലപാട് സ്വീരിച്ചതോടെയാണ് പല ജില്ലകളില്‍ നിന്നും പട്ടിക വന്ന് തുടങ്ങിയിരിക്കുന്നത്. പത്തനംതിട്ടയിലെ ഡി സി സി ഭാരവാഹിപ്പട്ടികയിലേക്ക് കൈമാറിയിരിക്കുന്ന എണ്‍പതോളം പേരുകളാണ്. ആകെ മുപ്പത്തിയഞ്ചോളം പേരാണ് ഭാരവാഹിപ്പട്ടികയില്‍ വരുള്ള എന്നിരിക്കേയാണ് ഇത്രയധികം പേരുകള്‍ നിർദേശിക്കപ്പെട്ടിരിക്കുന്നത്. ഇന്നലെ രാവിലെ 10 മണി മുതൽ കെ പി സി സി ജനറൽ സെക്രട്ടറി എം.എം.നസീറിന്റെ മുൻപാകെയാണ് ജില്ലയിലെ എംപിമാർ അടക്കമുള്ള പ്രധാന നേതാക്കളെല്ലാം പേര് കൈമാറിയിരിക്കുന്നത്. എംപിമാരായ ആന്റോ ആന്റണി, അടൂർ പ്രകാശ് എന്നിവർ നിർദേശിച്ച പേരുകൾ കെ പി സി സി വഴി തന്നെയാണ് കൈമാറിയിരിക്കുന്നത്.
പി.ജെ.കുര്യൻ, കെ.ശിവദാസൻ നായർ, പി.മോഹൻരാജ്, ബാബു ജോർജ് തുടങ്ങിയ ജില്ലയില്‍ നിന്നുള്ള മുതിർന്ന നേതാക്കള്‍ കെ പി സി സി ജനറല്‍ സെക്രട്ടറി മുമ്പാകെ നേരിട്ടെത്തി പട്ടിക കൈമാറുകയായിരുന്നു. പാർട്ടിയില്‍ പ്രധാനപ്പെട്ട ചുമതലകള്‍ ഇല്ലാത്ത പ്രാദേശിക നേതാക്കളും പ്രവർത്തകരും തങ്ങളുടെ വികാരം കെ പി സി സി സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്. 15 ഡിസിസി ഭാരവാഹികൾ, 16 എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങൾ എന്നിവരെയാണ് ഈ 80 പേരുടെ പട്ടികയില്‍ നിന്നും കണ്ടെത്തേണ്ടതുള്ളത്.
10 ബ്ലോക്ക് കമ്മിറ്റികളുടെ പ്രസിഡന്റുമാരായി 30 പേരുടെ പേരുകളും വന്നിട്ടുണ്ട്. ഈ മാസം പത്തോടെ തന്നെ പട്ടിക പ്രഖ്യാപിക്കാനാണ് നേതൃത്വത്തിന്റെ നീക്കം. ആലപ്പുഴയില്‍ മര്യാപുരം ശ്രികുമാര്‍ കെപിസിസിയുടെ ജനറല്‍സെക്രട്ടറിയായി ചാര്‍ജ് എടുത്തിട്ട് ദിവസങ്ങളേ ആയിട്ടുള്ളു. അതിനാല്‍ ജില്ലയിലും ചര്‍ച്ച എങ്ങുമെത്തിയിട്ടില്ല .ഡിസിസി പ്രസിഡന്‍റ് ബാബുപ്രസാദ് രമേശ് ചെന്നിത്തലയുടേയും, കെപിസിസി ജനറല്‍സെക്രട്ടറിമാരായ കെ. പി ശ്രീകുമാര്‍ , എം.ജെ ജോബ് എന്നിവര്‍ കെ.സി വേണുഗോപാലിന്‍റെയും, മറ്റൊരു ജനറല്‍ സെക്രട്ടറിയായ എ. എ ഷുക്കൂര്‍, നിര്‍വാഹകസമിതി അംഗമായ കോശി എം കോശി എന്നിവര്‍ ചെന്നിത്തലയുടേയും വിശ്വസ്തന്‍മാരാണ്. നിര്‍വാഹകസമിതി അംഗമായ എം. മുരളി എ ഗ്രൂപ്പിന്‍റെ ജില്ലയിലെ പ്രമുഖനേതാവാണ്.
English Sumamry: DCC office bearers’ announcement: Negotiations go nowhere; Groups are rigid
You may also like this video: