സോണിയ ഗാന്ധി നിർത്തിയേടത്തുനിന്നു താരിഖ് അൻവറിന്റെ കരകയറൽ ശ്രമം. കേരളത്തിൽ സമവായത്തിന് വന്ന കേന്ദ്രനിരീക്ഷകർക്ക് ഉടുതുണി പോലും നഷ്ട്ടപെട്ടു ഓടേണ്ടി വന്നിട്ടുണ്ടെന്ന മുന്നറിയിപ്പ് കൂടി ലഭിച്ചതോടെ ഗ്രൂപ്പ് നേതാക്കളെ പാട്ടിലാക്കാനാണ് ശ്രമം.
അവഗണിക്കുന്നതിൽ എതിർപ്പ് വ്യക്തമാക്കിയ ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും താരിഖ് അൻവർ ഫോണിൽ ബന്ധപ്പെട്ടു. നേതാക്കളുടെ ഇടച്ചിൽ അവസാനിപ്പിച്ചതിന് ശേഷമാവും ഡിസിസി പട്ടിക പ്രഖ്യാപിക്കാമെന്ന നിലപാട് താരിഖ് അൻവർ വ്യക്താക്കറിയിട്ടുണ്ട്.
കേരളത്തിൽനിന്നുള്ള നേതാക്കളുടെ പരാതികളിൽ അതൃപ്തി രേഖപ്പെടുത്തിയ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നിർദ്ദേശ പ്രകാരമാണ് താരിഖ് അൻവറിന്റെ അനുരഞ്ജന നീക്കങ്ങൾ. എല്ലാ തീരുമാനങ്ങൾക്ക് മുന്നോടിയായും പുതിയ നേതൃത്വവും മുതിർന്ന നേതാക്കളും തമ്മൽ ഏറ്റുമുട്ടുന്നതിൽ ഹൈക്കമാൻഡിന് കടുത്ത വിയോജിപ്പാണുള്ളത്. എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകണമെന്ന് പുതിയ നേതൃത്വത്തോടും സമ്മർദ്ദങ്ങൾ വേണ്ടെന്ന സൂചന മുതിർന്ന നേതാക്കൾക്കും ഹൈക്കമാൻഡ് ഇതിനോടകം നൽകിയിട്ടുണ്ട്.
ഹൈക്കമാൻഡിന്റെ നിർദ്ദേശം പാലിക്കപ്പെടാത്ത അവസ്ഥ കേരളത്തിലുണ്ടോ എന്ന കാര്യം പരിശോധിക്കും. ഇത്തരം നീക്കത്തിലൂടെ പരസ്യമായ എതിർപ്പ് ഇല്ലാതാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. എന്നാൽ ഹൈക്കമാൻഡിന് എതിരെ ഡൽഹിയിൽ തന്നെ വിമതസ്വരം ശക്തിപെടുമ്പോൾ ഈ നീക്കം ഫലം കാണുമെന്ന് യാതൊരു ഉറപ്പുമില്ല. താൽകാലിക വെടിനിർത്തലിന് ശേഷമായിരിക്കും ഡിസിസി അധ്യക്ഷന്മാരുടെ പ്രഖ്യാപനം
കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും കെസി വേണുഗോപാലും ചേർന്ന് മുതിർന്ന നേതാക്കളുടെ അഭിപ്രായം മാനിക്കാതെ ഡിസിസി പട്ടിക തയ്യാറാക്കി സമർപ്പിച്ചു എന്നാണ് പാർട്ടിയിലെ എ, ഐ ഗ്രൂപ്പുകളുടെ പൊതുവികാരം. കൂടിയാലോചനകൾ നടത്തിയിട്ടില്ലെന്നും തങ്ങൾ നിർദ്ദേശിച്ച നോമിനികളെ ഉൾപ്പെടുത്തിയിട്ടില്ലെന്നും സോണിയ നിർത്തിയേടത്തുനിന്നു താരിഖ് അൻവർ ലിസ്റ്റിറങ്ങാൻ ഇനിയും വൈകും
You may also like this video: