Site iconSite icon Janayugom Online

ദീപു കരുണാകരൻ്റെ പുതിയ ചിത്രം; മിസ്റ്റർ ആൻ്റ് മിസ്സസ്സ് ബാച്ച്‌ലർ

ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് മിസ്റ്റർ ആൻ്റ് മിസ്സസ്സ് ബാച്ച്ലർ എന്നു നാമകരണം ചെയ്തിരിക്കുന്നു. ഹൈലൈൻ പിക്ച്ചേർ സിൻ്റെ ബാനറിൽ പ്രകാശ് ഹൈലൈൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം മൂന്നാറിലും തിരുവനന്തപുരത്തുമായി പൂർത്തിയായിരിക്കുന്നു.  ഇന്ദ്രജിത്ത് സുകുമാരനും അനശ്വരാ രാജനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ബൈജു സന്തോഷ്, ബിജു പപ്പൻ,സീമ ‚ലയാ സിംസൺ എന്നിവരും ഏതാനും പുതുമുഖങ്ങളും പ്രധാന വേഷങ്ങളിലെത്തുന്നു. 

എക്സിക്കുട്ടീവ് പ്രൊഡ്യൂസർ — ബാബു.ആർ. തിരക്കഥ — അർജൻ.ടി.സത്യൻ. സംഗീതം — മനു രമേശ്. ഛായാഗ്രഹണം — പ്രദീപ് നായർ എഡിറ്റിംഗ് — സോബിൻ’ കെ.സോമൻ. കലാസംവിധാനം ‑സാബുറാം. കോസ്റ്റും — ഡിസൈൻ — ബ്യൂസി ബേബി.ജോൺ. മേക്കപ്പ് — ബൈജു ശശികല. നിശ്ചല ഛായാഗ്രഹണം. അജി മസ്ക്കറ്റ്. ക്രിയേറ്റീവ് ഡയറക്ടർ — ശരത്ത് വിനായക് . ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ ‑സാംജി എം. ആൻ്റണി, അസ്സോസ്സിയേറ്റ് ഡയറക്ടർ — ശ്രീരാജ് രാജശേഖരൻ. ഫിനാൻസ് കൺട്രോളർ-സന്തോഷ് ബാലരാമപുരം.  പ്രൊഡക്ഷൻ മാനേജർ — കുര്യൻ ജോസഫ്. പ്രൊഡക്ഷൻ കൺട്രോളർ- മുരുകൻ എസ്.  ആഗസ്റ്റ് ഇരുപത്തി മൂന്നിന് ഹൈലൈൻ റിലീസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. വാഴൂർ ജോസ്.

Eng­lish sum­ma­ry ; Deepu Karunakaran’s New Movie; Mr. and Mrs. Bachelor

You may also like this video

Exit mobile version