Site iconSite icon Janayugom Online

ടേക്ക് ഓഫിന് പിന്നാലെ 900 അടിയിലേക്ക് വീണ് ഡല്‍ഹി-വിയന്ന എയ‍ർ ഇന്ത്യ വിമാനം; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

airindiaairindia

അപകടത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് എയർ ഇന്ത്യ വിമാനം. ഡല്‍ഹി-വിയന്ന എയർ ഇന്ത്യ വിമാനമാണ് അപകടത്തില്‍ നിന്ന് തലനാഴിരയ്ക്ക് രക്ഷപ്പെട്ടത്. ടെയ്ക് ഓഫിന് പിന്നാലെ വിമാനം 900 അടിയിലേക്ക് താഴുകയും, പിന്നീട് നിയന്ത്രണം വീണ്ടെടുത്ത് സുരക്ഷിതമായി പറക്കുകയും ചെയ്യുകയായിരുന്നു. അന്വേഷണ വിധമായി പൈലറ്റുമാരെ മാറ്റി നിർത്തിയെന്ന് എയർ ഇന്ത്യ അറിയിച്ചു. ജൂൺ 14 ന് പുലർച്ചെ 2.56 ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര (ഐജിഐ) വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട ബോയിംഗ് 777 വിമാനമാണ് അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. അഹമ്മദാബാദ് ദുരന്തം നടന്ന് 2 ദിവസങ്ങൾക്ക് ശേഷമാണ് സംഭവം. 

Exit mobile version