Site iconSite icon Janayugom Online

ദേവകി നിലയങ്ങോടിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

devakidevaki

എഴുത്തുകാരി ദേവകി നിലയങ്ങോടിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. നമ്പൂതിരി സമുദായത്തിലെ ജീർണമായ അനാചാരങ്ങൾക്കെതിരായ നവോത്ഥാന സംരംഭങ്ങളിലൂടെ പൊതു സാമൂഹ്യപ്രവർത്തന രംഗത്തേക്ക് കടന്നുവന്ന വ്യക്തിത്വമാണ് ദേവകി നിലയങ്ങോടിന്റേത്. ബ്രാഹ്മണ സമുദായത്തിൽപ്പെട്ട സ്ത്രീകൾക്ക് അക്ഷരാഭ്യാസം നിഷിദ്ധമായ ഘട്ടത്തിൽ നിന്നാണ് എഴുത്തുകാരിയായി ദേവകി നിലയങ്ങോട് വളർന്നത്.

സാമൂഹിക നവീകരണത്തിന്റെയും സ്ത്രീ ശാക്തീകരണത്തിന്റെയും രംഗത്തെ തിളങ്ങുന്ന പ്രതീകമാണ് അവർ. ‘നഷ്ടബോധങ്ങളില്ലാതെ’ എന്ന കൃതി ആ ജീവിതത്തെ കൃത്യമായി അടയാളപ്പെടുത്തുന്നു. ‘കാലപ്പകർച്ച’, ‘യാത്ര കാട്ടിലും നാട്ടിലും’ തുടങ്ങിയ കൃതികളും അവരിലെ മൗലികതയുള്ള എഴുത്തുകാരിയെ വെളിച്ചത്ത് കൊണ്ടു വന്നു. ‘തൊഴിൽ കേന്ദ്രത്തിലേക്ക്’ എന്ന ചരിത്രത്തിൽ സ്ഥാനം പിടിച്ച നാടകത്തിന്റെ അവതരണത്തിന് ചുക്കാൻപിടിച്ചതടക്കമുള്ള ശ്രദ്ധേയസംഭവങ്ങൾകൊണ്ട് നിറഞ്ഞതാണ് അവരുടെ ജീവിതം. പൊതുജീവിത രംഗത്തിന് വലിയ നഷ്ടമാണ് മാറുന്ന തലമുറകൾക്ക് പ്രചോദനകരമാം വിധം ജീവിച്ച ദേവകി നിലയങ്ങോടിന്റേതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

You may also like this video

Exit mobile version