Site iconSite icon Janayugom Online

വികസനോന്മുഖം: കാനം

Kanam RajendranKanam Rajendran

കേരളത്തിന്റെ വികസനത്തിന് പുതിയ ബദൽ നിർദ്ദേശിക്കുന്നതാണ് സംസ്ഥാന ബജറ്റെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടു.

സമസ്ത മേഖലയിലും വികസനത്തിന് പുതിയ മാതൃക നിർദ്ദേശിക്കുന്നതാണ് ബജറ്റ്. കേരളത്തിന്റെ വികസനത്തിനു നേരെ കേന്ദ്ര സർക്കാർ പുറംതിരിഞ്ഞു നിൽക്കുമ്പോഴാണ് ജനങ്ങളെ ദ്രോഹിക്കാത്ത വികസനോന്മുഖ ബജറ്റ് അവതരിപ്പിക്കാൻ ധനമന്ത്രി തയ്യാറായത്. കേരളത്തിന് അർഹതപ്പെട്ട ജിഎസ്‌ടി വിഹിതം നൽകാതെ സാമ്പത്തികമായി കേരളത്തെ വീർപ്പുമുട്ടിക്കലാണ് കേന്ദ്ര നയം. അതിനെ മറികടക്കാനും കേരളത്തിന്റെ വികസനത്തിന് ദിശാബോധത്തോടെ മുന്നേറാനും ബജറ്റ് ഉപകരിക്കുമെന്ന് കാനം പ്രസ്താവനയിൽ പറഞ്ഞു.

Eng­lish Sum­ma­ry: Devel­op­ment ori­en­ta­tion: Kanam

You may like this video also

Exit mobile version