Site icon Janayugom Online

ധോണി ഉപദേഷ്ടാവായിയെത്തുന്നത് പ്രതിഫലം വാങ്ങാതെ: ഗാംഗുലി

പ്രതിഫലം വാങ്ങാതെയാണ് ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഉപദേഷ്ടാവായി എംഎസ് ധോണിയെത്തുന്നതെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. പ്രതിഫലമൊന്നുമില്ലാതെ തന്നെ ലോകകപ്പില്‍ ഇന്ത്യയുടെ ഉപദേഷ്ടാവായിരിക്കാന്‍ ധോണി തയാറായിയെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷായും സ്ഥിരീകരിച്ചു.
ധോണിക്ക് ഇന്ത്യന്‍ ടീമിനോടുള്ള സ്‌നേഹത്തിന്റെയും കടപ്പാടിനെയും പ്രശംസിച്ച് ഇതിനോടകം നിരവധി പോസ്റ്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. എന്തായാലും ധോണിയുടെ ഈ തീരുമാനത്തിന് വിരോധികള്‍ പോലും കൈയടിക്കുമെന്നുറപ്പ്. 

ധോണിക്ക് ശേഷം കോലി ഇന്ത്യയുടെ നായകനായി എത്തിയെങ്കിലും ഒരു ഐസിസി കിരീടം പോലും സ്വന്തമാക്കാനായിട്ടില്ല. എന്നാല്‍ ധോണിയെത്തുന്നതോടുകൂടി ഇന്ത്യന്‍ ടീം കൂടുതല്‍ കരുത്ത് തെളിയിക്കുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ. കഴിഞ്ഞ ആറ് ടി20 ലോകകപ്പ് എഡിഷനിലും എം എസ് ധോണിയാണ് ഇന്ത്യയെ നയിച്ചിട്ടുള്ളത്. 2007 ല്‍ നടന്ന പ്രഥമ ഐസിസി ലോകകപ്പ് ധോണിയുടെ കീഴിലാണ് ഇന്ത്യ നേടിയത്.

ENGLISH SUMMARY:Dhoni becomes advi­sor with­out pay: Ganguly
You may also like this video

Exit mobile version