Site icon Janayugom Online

തിയേറ്ററുകളില്‍ ഹരംകൊള്ളിക്കാന്‍ ഫഹദ്, അപർണ ബാലമുരളി ചിത്രം ‘ധൂമം’ 23ന്

ഹോംബാലെ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ മലയാള ചിത്രം ‘ധൂമം’ വെള്ളിയാഴ്ച തീയേറ്ററുകളിലെത്തും. സിനിമാ ചരിത്രത്തിൽ തന്നെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളായ കെജിഎഫ്, കാന്താരാ എന്നീ ചിത്രങ്ങളും തിളക്കമാര്‍ന്ന വിജയത്തിന് ശേഷം എത്തുന്ന ചിത്രത്തിന് വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാണുന്നത്. മാനസാരെ ലൂസിയ യൂ ടേൺ ഒൻഡു മോട്ടെയെ കഥൈ എന്നീ ശ്രദ്ധേയ ചിത്രങ്ങൾ ഒരുക്കിയ പവൻ കുമാർ അവതരിപ്പിക്കുന്ന ആദ്യ മുഴുനീള മലയാള ചിത്രം എന്ന സവിശേഷതയും ‘ധൂമം’ ത്തിനുണ്ട്.

ഫഹദ് ഫാസിൽ, അപർണ ബാലമുരളി, റോഷൻ മാത്യു, അച്യുത് കുമാർ, വിനീത്, ജോയ് മാത്യു, അനു മോഹൻ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ സംഗീതമൊരുക്കിയിരിക്കുന്നത് കന്നഡയിലെ ഹിറ്റ് മേക്കർ പൂർണ്ണചന്ദ്ര തേജസ്വിയും മാസ്റ്റർ ഓഫ് ഇൻഡ്യൻ സിനിമാറ്റോഗ്രാഫി എന്നറിയപ്പെടുന്ന പി സി ശ്രീരാമിന്റെ അനന്തിരവളും കണ്ണാമൂച്ചിയെന്നട, അഭിയും നാനും, ആകാശമാന്ത ഹെയ്, സിനമിക എന്നീ ചിത്രങ്ങളുടെ സിനിമാറ്റോഗ്രാഫർ കൂടിയായ പ്രീത ജയരാമനാണ് ധൂമത്തിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. മാജിക് ഫ്രയിംസും പൃഥ്വിരാജ് പ്രൊഡക്ഷനും ചേർന്നാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. തമിഴ് തെലുങ്ക് കന്നട ഹിന്ദി എന്നീ ഭാഷകളിലുൾപ്പടെ അഞ്ച് ഭാഷകളിലായാണ് ധൂമം റിലീസ് ചെയ്യുന്നത്.

Eng­lish Sum­ma­ry: dhoomam release on june-23
You may also like this video

Exit mobile version