Site iconSite icon Janayugom Online

റൊമാന്റിക്കായി ധ്യാൻ ശ്രീനിവാസനും അപർണാ ദാസും : “ഡിയർ ജോയ്” ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി

അഖില്‍ കാവുങ്ങല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ധ്യാൻ ശ്രീനിവാസൻ ചിത്രം “ഡിയർ ജോയി“യുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ധ്യാനിനൊപ്പം സ്കൂട്ടറിൽ അപർണ ദാസിനെ കാണുമ്പോൾ മലയാളത്തിലേക്ക് ഒരു പുതിയ റൊമാന്റിക് ഡ്രാമ ചിത്രം പ്രേക്ഷകർക്ക് പ്രേതീക്ഷിക്കാം. ഒരിടവേളക്ക് ശേഷമാണ് ധ്യാൻ ശ്രീനിവാസൻ ചിത്രത്തിന്റെ പുതിയ അപ്ഡേഷനിപ്പോൾ വന്നിരിക്കുന്നത്.മുഹാഷിൻ സംവിധാനം ചെയ്ത “വള “യാണ് ധ്യാനിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.

എക്ത പ്രൊഡക്ഷൻ പ്രേസേന്റ് ചെയുന്ന “ഡിയർ ജോയ്” നിർമിക്കുന്നത് അമർ പ്രേമാണ്.മുഖ്യ കഥാപാത്രങ്ങളെ കൂടാതെ ഇന്ദ്രൻസ്, ജോണി ആന്റണി, ബിജു സോപാനം, നിർമൽ പാലാഴി,മീര നായർ എന്നിവരും ചിത്രത്തിലുണ്ട്.കലാരംഗത്ത് നിന്ന് അടുത്തിടെ മരണപ്പെട്ട മലയാളികളുടെ പ്രിയപ്പെട്ട കലാകാരൻ കലാഭവൻ നവാസ് അഭിനയിച്ച അവസാന ചിത്രങ്ങളിൽ ഒന്ന് കൂടിയാണ് ഡിയർ ജോയ്.

സംഗീതത്തിന് വളരെ അധികം പ്രാധാന്യമുള്ള ചിത്രത്തിൽ കെ. എസ്. ചിത്ര, വിനീത് ശ്രീനിവാസൻ, വൈക്കം വിജയലക്ഷ്മി എന്നിവരുടേതുൾപ്പെടെയുള്ള അതിമനോഹര ആറോളം ഗാനങ്ങൾ “ഡിയർ ജോയി“യിലുണ്ട്.

അച്ഛൻ ശ്രീനിവാസൻ, സഹോദരൻ വിനീത് ശ്രീനിവാസൻ എന്നിവരെ പോലെ സംവിധാനത്തിലും അഭിനയത്തിലും ഒരേപോലെ പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിയ്ക്കുകയാണ് ധ്യാന്‍ ശ്രീനിവാസൻ. തെന്നിന്ത്യൻ താരം നയന്‍താരയെയും മലയാളത്തിന്റെ സൂപ്പർ താരം നിവിന്‍ പോളിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രം സംവിധാനം ചെയ്ത ധ്യാൻ ഇപ്പോൾ സംവിധാനം ചെയ്യുന്നതും അഭിനയിക്കുന്നതുമായി പുതിയ പതിനഞ്ചോളം ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിയ്ക്കുന്നത്.

അഖിൽ കാവുങ്ങൽ സംവിധാനം ചെയുന്ന ധ്യാനിന്റെ പുതിയ ചിത്രം ഡിയർ ജോയിയുടെ നിർമാണം അമർ പ്രേം നിർവഹിക്കുമ്പോൾ ഡി. ഒ. പി കൈകാര്യം ചെയുന്നത് റോജോ തോമസ് ആണ്. കോ: പ്രൊഡ്യൂസേഴ്സ്: സുഷിൽ വാഴപ്പിള്ളി,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജി. കെ. ശർമ.എഡിറ്റർ: രാകേഷ് അശോക.ആർട്ട്‌: മുരളി ബേപ്പൂർ.സംഗീതം & ബി. ജി. എം: ധനുഷ് ഹരികുമാർ & വിമൽജിത് വിജയൻ.അഡിഷണൽ സോങ് : ഡോ:വിമൽ കുമാർ കാളിപുറയത്ത്. വസ്ത്രലങ്കാരം:സുകേഷ് താനൂർ.മേക്കപ്പ്:രാജീവ്‌ അങ്കമാലി.പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്:സുനിൽ പി സത്യനാഥ്‌.പ്രൊഡക്ഷൻ കൺട്രോളർ: നിജിൽ ദിവാകരൻ.ക്രീയേറ്റീവ് പ്രൊഡ്യൂസർ:റയീസ് സുമയ്യ റഹ്മാൻ.ലിറിക്‌സ്:സന്ദൂപ് നാരായണൻ,അരുൺ രാജ്,ഡോ: ഉണ്ണികൃഷ്ണൻ വർമ,സൽവിൻ വർഗീസ്.സ്റ്റിൽസ്: റിഷാദ് മുഹമ്മദ്‌.
ഡിസൈൻ: ഡാവിഞ്ചി സ്റ്റുഡിയോസ്.

പി. ആർ. ഒ. അരുൺ പൂക്കാടൻ ഡിജിറ്റൽ.പി. ആർ അനന്തകൃഷ്ണൻ പി ആർ

Exit mobile version