Site iconSite icon Janayugom Online

ദിമിത്രിയോസ് ഡയമാന്റകോസ് കേരള ബ്ലാസ്റ്റേഴ്സിൽ

ഗ്രീക്ക് മുന്നേറ്റ താരം ദിമിത്രിയോസ് ഡയമാന്റകോസ് കേ­രള ബ്ലാസ്റ്റേഴ്സ് എഫ്‌സിയിൽ. ഡയമാന്റകോസുമായി കരാറിലെത്തിയതായി ക്ലബ്ബ് അറിയിച്ചു. ക്രൊയേഷ്യൻ ടോപ് ഡിവിഷൻ ക്ലബ്ബ് എച്ച്എൻകെ ഹയ്ദുക് സ്പഌറ്റിൽനിന്നാണ് ഇരുപത്തൊമ്പതുകാരനായ മുന്നേറ്റ താരം കേ­രള ബ്ലാസ്റ്റേഴ്സിൽ എ­ത്തിയത്. ഗ്രീക്ക് ക്ലബ്ബ് അട്രോമിറ്റോസ് പിറായുസിനൊപ്പമായിരുന്നു ദിമിത്രിയേസ് യൂത്ത് കരിയർ ആരംഭിച്ചത്.

ജർമൻ ബുണ്ടസ് ലീഗ് രണ്ടാം ഡിവിഷൻ ക്ലബ്ബ് കാൾഷ്രുഹെർ എസ്‌സിയിൽ ഡയമാന്റകോസ് വായ്പാടിസ്ഥാനത്തിലെത്തി. തുടർന്നുള്ള സമ്മറിൽ ജർമൻ ക്ലബ്ബുമായി സ്ഥിരം കരാറിലുമെത്തി. ഈ സമ്മറിലെ കെബിഎഫ്‌സിയിൽ എത്തുന്ന അവസാനത്തെ വിദേശ താരമാണ് ദിമിത്രിയോസ് ഡയമാന്റകോസ്. യാത്രാ നുമതി, മെഡിക്കൽ പരിശോധന എന്നിവയ്ക്ക് ശേഷം ഡയമാന്റകോസ് ദുബായിൽ സഹതാരങ്ങൾക്കൊപ്പം ചേരും.

Eng­lish Sumam­ry: Dim­itrios Dia­man­takos at Ker­ala Blasters
You may also like this video

Exit mobile version