Site iconSite icon
Janayugom Online

സംവിധാനം പൃഥ്വിരാജ്, സൂര്യ നായകന്‍; വാര്‍ത്ത തെറ്റെന്ന് സ്ഥിരീകരണം

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ സൂര്യയാണ് നായകനായി എത്തുന്നതെന്ന വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ച. ബിസ്കറ്റ് കിംഗ് എന്ന് അറിയപ്പെട്ട രാജന്‍ പിള്ളയുടെ ജീവിതം പറയുന്ന ചിത്രമാണ് ഇതെന്നും സൂര്യയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുകയെന്നും അഭ്യൂഹങ്ങള്‍. എന്നാല്‍ ഇപ്പോഴിതാ ഈ വിവരം തെറ്റാണെന്ന വിശദീകരണവുമായി എത്തിയിരിക്കുകയാണ് പൃഥ്വിരാജുമായി അടുത്ത വൃത്തങ്ങള്‍. പൃഥ്വിരാജ് ഒരുക്കുമെന്ന് പറയുന്നത് ഈ ബയോപിക് അല്ലെന്നും അദ്ദേഹം സംവിധാനം ചെയ്യാനിരിക്കുന്ന രണ്ട് ചിത്രങ്ങള്‍ എമ്പുരാനും ടൈസണുമാണെന്നാണ് വൃത്തങ്ങള്‍ പറയുന്നത്.

പൃഥ്വിരാജ് സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രം ലൂസിഫറിന്‍റെ രണ്ടാം ഭാഗം എമ്പുരാനായി പ്രേക്ഷകര്‍ ഏറെ നാളായി കാത്തിരിക്കുകയാണ്. എമ്പുരാന്‍ വലിയ സിനിമയാണെന്നും വലിയ സിനിമയെന്നു പറഞ്ഞാല്‍ അതിന്‍റെ കഥാപശ്ചാത്തലം വലുതാണ്. സിനിമ ഒരു സാധാരണ സിനിമയാണെന്നുമാണ് പൃഥ്വിരാജ് പറയുന്നത്. ലൂസിഫറില്‍ കണ്ട ടൈംലൈനിന് മുന്‍പ് നടന്ന കാര്യങ്ങളും ശേഷം നടന്ന കാര്യങ്ങളും എമ്പുരാനില്‍ ഉണ്ടാവുമെന്നും നടന്‍ സൂചിപ്പിക്കുന്നുണ്ട്.

അതേസമയം ഷൂട്ടിംഗ് എന്ന് ആരംഭിക്കും എന്ന് തീരുമാനം എടുക്കണമെങ്കില്‍ ആദ്യം അത് എവിടെയാണ് ചിത്രീകരിക്കേണ്ടത് എന്ന തീരുമാനം എടുക്കണം. നിലവില്‍ മൂന്ന് സംഘങ്ങള്‍ ചിത്രത്തിനു വേണ്ടിയുള്ള ലൊക്കേഷന്‍ ഹണ്ടിംഗ് നടത്തിക്കൊണ്ടിരിക്കുകയാണെന്നും താരം പറഞ്ഞു. 2023 പകുതിയോടെ ഇന്ത്യയിലെ, അല്ലെങ്കില്‍ കേരളത്തില്‍ ചിത്രീകരണം തുടങ്ങണമെന്നാണ് തന്റെ ആ​ഗ്രഹമെന്ന് പൃഥ്വി പറയുന്നു. എന്തായാലും സൂര്യയുമായി സിനിമയ്ക്കായി ഉടന്‍ കൈക്കോര്‍ക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

Eng­lish Summary;
You may also like this video

YouTube video player
Exit mobile version