Site iconSite icon Janayugom Online

എസ് പി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന “ആരണ്യം” 14ന് തീയറ്റുകളിൽ എത്തും

പി. ജി. വിശ്വംഭരന്റെ അസിസ്റ്റന്ററായി പ്രവർത്തിച്ച എസ് പി ഉണ്ണികൃഷ്ണൻ സ്വതന്ത്രമായി സംവിധാനം ചെയ്യുന്ന സിനിമ ആരണ്യം 14ന് തീയറ്റുകളിൽ എത്തും. എസ് എസ് മൂവീസിന്റെ ബാനറിലാണ് സിനിമ തിയറ്ററിൽ എത്തുന്നത്. രണ്ട് കുടുംബങ്ങളുടെ കഥ പറയുകയാണ് ആരണ്യം. അവിവാഹിതനും തന്റേടിയുമായ വിഷ്ണു എന്ന കഥാപാത്രത്തിൻറെ ചെയ്തികളാൽ നൊന്ത് നീറി കഴിയുന്ന മാതാപിതാക്കളുടെ വ്യഥയും, മക്കളില്ലാത്ത ദമ്പതികൾ ദത്ത് പുത്രിയിലൂടെ സന്തോഷം കണ്ടെത്തിയപ്പോൾ മരുമകനുമായി ചേർന്ന് പീഡിപ്പിച്ചും ഭീഷണിപ്പെടുത്തിയും സ്വത്ത് തട്ടിയെടുക്കാൻ നടക്കുന്ന ശ്രമത്തെ തുടർന്ന് അത് പരാജയപ്പെട്ടപ്പോൾ ക്ഷേത്രത്തിൽ ഉപേക്ഷിക്കുന്നതും അതിന് ശേഷം നടക്കുന്ന സംഭവ ബഹുലമായ സന്ദർഭങ്ങളുമാണ് ആരണ്യം പങ്ക് വയ്ക്കുന്നത്.

വൃദ്ധനായി ലോനപ്പൻ കുട്ടനാട് ഉം, നായക കഥാപാത്രം വിഷ്ണു ആയി എം. ജി സോമൻറെ മകൻ സജി സോമനും അഭിനയിക്കുന്നു. ചക്കുളത്ത്കാവ്, എടത്വാ, മാന്നാർ, മല്ലപ്പള്ളി തുടങ്ങിയ കുട്ടനാടൻ പ്രദേശങ്ങളിൽ ചിത്രീകരിച്ച ആരണ്യം മലയാള സിനിമയ്ക്ക് പുത്തൻ ഉണർവ്വായിരിക്കും. സുജാത കൃഷ്ണൻ തിരക്കഥ ഒരുക്കിയിരിക്കുന്നു. ഗാനങ്ങൾ, മനു ജെ പുലിയൂർ, പ്രജോട് ഉള്ളി മ്യൂസിക്, സുനിൽ ലാൽ ക്ലാസിക്, മേക്കപ്പ് — അനൂപ് സാബു, സംഘട്ടനം അഷ്റഫ് ഗുരുക്കൾ, അസ്സോസിയേറ്റ് ഡയറക്ടർ രതീഷ് മാവേലിക്കര, ടോജോ ചിറ്റേട്ടുകളം ദാസ് മാരാരിക്കുളം, ജോൺ, ആൻസി ലിനു, ലൗലി ബാബു, ബേബി എടത്വ, ജബ്ബാർ ആലുവ, സതീഷ് തുരുത്തി, മനു മണിയപ്പൻ, ബോബി സ്കറിയ, ഡോ. ജോജി, ഹർഷ ഹരി, കുമാരി. മൈത്രി, സത്യൻ, അശോക്, സാബു ഭഗവതി തുടങ്ങിയവരും പുതുമുഖങ്ങളും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Exit mobile version