Site icon Janayugom Online

‘പത്തൊമ്പതാം നൂറ്റാണ്ട്’ കഥാപാത്രങ്ങളുടെ വിശേഷങ്ങളുമായി വിനയന്‍…

തിരുവിതാംകൂറിൽ ജീവിച്ചിരുന്ന ധീരനും സാഹസികനുമായ പോരാളിയുടെ കഥപറയുന്ന “പത്തൊൻപതാം നുറ്റാണ്ട്”. ആ കാലഘട്ടത്തിൽ ജീവിച്ചിരുന്ന സാധാരണക്കാരുടെ മനസ്സുലയ്കുന്ന ജീവിത സാഹചര്യങ്ങളുടെ നേർച്ചിത്രം. അതിസാഹസികനും ധീരനുമായിരുന്ന പോരാളിയായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരായി എത്തുന്നത് സിജു വിൽസൺ. വന്‍ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യപാദങ്ങളിൽ തിരുവിതാംകൂറിലെ മഹാരാജക്കന്മാരുടെ നന്മകളെ പോലും വക്രീകരിച്ചിരുന്ന കുബുദ്ധിയുടെ അഗ്രഗണ്യരായിരുന്നു പിൻവാതിലിലൂടെ ഭരണം നിയന്ത്രിച്ചിരുന്ന പ്രമാണിമാർ. അതിൽ പ്രധാനിയായിരുന്ന ‘പണിക്കച്ചേരി പരമേശ്വരക്കൈമൾ’ എന്ന കഥാപാത്രം. ഒപ്പം ക്ഷേത്രം ഭരണാധികാരിയായ അപ്പുക്കുറുപ്പിനെ അവതരിപ്പിക്കുന്ന ജയകുമാറും.

 

പണിക്കശ്ശേരി പരമേശ്വരകൈമളായി സുരേഷ്കൃഷ്ണ എത്തുന്നു. കഥാപാത്രത്തെക്കുറിച്ച് സംവിധായകന്‍ വിനയന്‍ ജനയുഗത്തോട് പറയുന്നു.

 

 

കൊല്ലും കൊലയും നടത്താൻ അവകാശമുള്ള പണിക്കശ്ശേരി തറവാട്ടിലെ പരമേശ്വരകൈമളേ അവതരിപ്പിക്കുന്നത് സുരേഷ്കൃഷ്ണ എന്ന മലയാളത്തിലെ അനുഗ്രഹീത നടനാണ്.. കരുമാടിക്കുട്ടൻ എന്ന എൻെറ ചിത്രത്തിലൂടെത്തന്നെ യാണ് സുരേഷ്കൃഷ്ണ സിനിമയിലേക്കു വന്നത്.. വലിയ ധനാഠ്യനും, ബുദ്ധിമാനും തിരുവാതാംകൂർ ദിവാനെ പോലും വരുതിക്കു കൊണ്ടുവരുവാൻ പോന്ന കൗശലക്കാരനുമായ കൈമളെന്ന കഥാപാത്രത്തെ അങ്ങേയറ്റം ഭംഗിയായും മിതത്വത്തോടെയും സുരേഷ് അവതരിപ്പിച്ചിട്ടുണ്ട്.

തിരുവിതാംകൂറിലെവിടെയും ഒരു മിന്നൽ പിണർ പോലെ തൻെറ കുതിരപ്പുറത്തു പറന്നെത്താൻ കഴിവുണ്ടായിരുന്ന ഒരു പടക്കുറുപ്പു കൂടി ആയിരുന്നു കൈമൾ… തീണ്ടലും തൊടീലും നിലനിന്നിരുന്ന അക്കാലത്ത് അധസ്ഥിതർക്കു വേണ്ടി സംസാരിക്കുവാൻ അങ്ങ് ആറാട്ടു പുഴയിൽ ഒരു ശബ്ദം ഉയർന്നിരിക്കുന്നു എന്നു കേട്ടറിഞ്ഞ കൈമൾ രോഷം കൊണ്ടു.. അത് വേലായുധച്ചേകവരാണന്നറിയുന്നതോടെ ഒരു പുതിയ പോർമുഖം തുറക്കുകയായിരുന്നു.. ഒരു നൂറ്റാണ്ടിൻെറ ബൃഹുത്തായ ചരിത്രത്തിലൂടെ സഞ്ചരിക്കുമ്പോൾ തന്നെ അധികാരവും അംഗബലവും കൊണ്ടു ചൂതാട്ടം നടത്തിയവരുടെ അസാധാരണമായ കഥകൾ കൂടി ഈ ചിത്രത്തിലുണ്ട്.. പത്തൊൻപതാം നൂറ്റാണ്ടിലെ അറുപതോളം ചരിത്ര കഥാപാത്രങ്ങളിൽ ഏറെ പ്രാധാന്യമുള്ളതാണ് പണിക്കശ്ശേരിപരമേശ്വര കൈമൾ..

Exit mobile version