തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ മമ്പറം ദിവാകരനെ പാര്‍ട്ടി അച്ചടക്ക ലംഘനത്തിന്റെ പേരില്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയതായി കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ അറിയിച്ചിരുന്നു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ കടുത്ത വിമര്‍ശകനാണ് മമ്പറം ദിവാകരന്‍. ഉള്ളകാര്യം മുഖത്തുനോക്കി പറയുന്ന നേതാവിനെതിരെ എടുത്ത നടപടി ഗ്രൂപ്പുകള്‍ക്കിടയില്‍ അസ്വാരസ്യം ഉണ്ടാക്കിയിട്ടുണ്ട്. സുധാകരനെതിരെ അവസാനവട്ടം പൊരുതിയ ദിവാകരനെ എടുത്തെറിഞ്ഞതോടെ ഇനി ആരുണ്ടെന്ന ചോദ്യവുമായി സുധാകരന്‍ ഗ്രൂപ്പ് മാനേജര്‍മാരെ വെല്ലുവിളിക്കുകയാണ്.
ഹോസ്പിറ്റല്‍ സൊസൈറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ഡിസിസി അംഗീകരിച്ച കോണ്‍ഗ്രസിന്റെ ഔദ്യോഗിക പാനലിനെതിരായി പാര്‍ട്ടി നേതൃത്വത്തെ ധിക്കരിച്ച് ബദല്‍ പാനലില്‍ മത്സരിക്കുന്ന നിലവിലെ പ്രസിഡന്റ് മമ്പറം ദിവാകരന്‍ ഗുരുതരമായ അച്ചടക്ക ലംഘനമാണ് കാട്ടിയതെന്നും അതിനാലാണ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നതെന്നും കെപിസിസി ജനറല്‍ സെക്രട്ടറി രാധാകൃഷ്ണന്‍ വിശദീകരിച്ചിട്ടുണ്ട്. കെപിസിസി അധ്യക്ഷനായി കെ സുധാകരന്‍ എത്തുന്നത് ചിന്തിക്കാന്‍ പോലും കഴിയാത്ത നേതാവായിരുന്നു മമ്പറം ദിവാകരന്‍. സുധാകരനെ ഒഴിവാക്കാന്‍ അവസാന വട്ട ശ്രമങ്ങള്‍ നടത്തുകയും ദിവാകരന്‍ ചെയ്തിരുന്നു. കണ്ണൂര്‍ കോണ്‍ഗ്രസിലെ തമ്മില്‍ അടിയില്‍ ഇരുപക്ഷത്ത് നില്‍ക്കുന്ന നേതാക്കളാണ് സുധാകരനും ദിവാകരനും. ഈ സാഹചര്യത്തിലാണ് കെ സുധാകരന് പകരം പിസി വിഷ്ണുനാഥോ, പിടി തോമസോ കെപിസിസി അധ്യക്ഷനാകുന്നതാണ് പാര്‍ട്ടിക്ക് ഗുണകരമെന്ന് മമ്പറം ദിവാകരന്‍ പ്രതികരിച്ചത്. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ സംഭവങ്ങള്‍. എംപിയെന്ന നിലയില്‍ കോണ്‍ഗ്രസ് സംഘടനയെ നയിക്കുന്നതിലും വന്‍ പരാജയമാണ് കെ സുധാകരന്‍. സ്വന്തം ഗ്രൂപ്പുണ്ടാക്കി വ്യക്തിഗത നേട്ടങ്ങളുണ്ടാക്കാനല്ലാതെ സുധാകരന് മറ്റൊന്നുമറിയില്ല. കണ്ണൂരിലെ പാര്‍ട്ടിയെ നശിപ്പിച്ചത് കെ സുധാകരനാണെന്നും മമ്പറം ദിവാകരന്‍ ആരോപിച്ചിരുന്നു.
കഴിഞ്ഞ രണ്ടുവര്‍ഷമായി മണ്ഡലത്തില്‍ കാണാത്ത എംപിയാണ് സുധാകരന്‍. എവിടെയും അദ്ദേഹമില്ല. മട്ടന്നൂരോ, ഇരിക്കൂറോ, ധര്‍മടത്തോ എവിടെയെങ്കിലും ഏതെങ്കിലും പൊതുപരിപാടികളില്‍ അദ്ദേഹത്തെ കാണാറുണ്ടോയെന്ന് മമ്പറം വെല്ലുവിളിക്കുന്നു. എംപിയെന്ന നിലയില്‍ ഏതെങ്കിലും ഉദ്ഘാടനങ്ങള്‍ക്ക് ആരെങ്കിലും അദ്ദേഹത്തെ വിളിക്കുന്നതായും അറിയില്ല. പാര്‍ലമെന്റിലും സുധാകരന്റെ സാന്നിധ്യമുണ്ടാകാറില്ലെന്ന് രേഖകള്‍ പരിശോധിച്ചാല്‍ കാണാം. പാര്‍ലമെന്റ് സമ്മേളനത്തിനായി ഡല്‍ഹിയില്‍ പോകാതെ ചെന്നൈയില്‍ സ്വന്തം ബിസിനസു കാര്യങ്ങള്‍ക്കായി പോവുകയാണ് സുധാകരനെന്നും ദിവാകരന്‍ കുറ്റപ്പെടുത്തിയിരുന്നു. കെ കരുണാകരന്‍ ട്രസ്റ്റിനായി ചിറക്കല്‍ സ്‌കൂള്‍ ഏറ്റെടുക്കാന്‍ പിരിച്ച 15 കോടി എവിടെയാണെന്ന് സുധാകരന്‍ വ്യക്തമാക്കണം. പിരിച്ച പണം ഡയറക്ടര്‍മാരായി ചേര്‍ത്തവര്‍ക്ക് തിരിച്ചു നല്‍കിയിട്ടില്ലെന്നാണ് അവര്‍ തന്നെ പറയുന്നത്്. എഡ്യൂ ഹബ് സ്ഥാപിക്കാനായി രൂപീകരിച്ച സൊസൈറ്റി ഇന്നു നിലവിലില്ല. ചിറക്കല്‍ സ്‌കൂള്‍ കിട്ടിയില്ലെന്നു മാത്രമല്ല കോണ്‍ഗ്രസിന് നാണക്കേടുണ്ടാക്കിയ സംഭവമാണത്്. സിപിഎം നിയന്ത്രിത സഹകരണബാങ്കാണ് ഒടുവില്‍ സ്‌കൂള്‍ സ്വന്തമാക്കിയത്. ഇതേ അവസ്ഥ തന്നെയാണ് ഡിസിസി ഓഫിസ് നിര്‍മ്മിക്കാനായി ഫണ്ടുപിരിച്ച സംഭവത്തിലുമുണ്ടായത്. ഇതുവരെ ഉദ്ഘാടനം ചെയ്യാന്‍ കഴിയാത്ത ഡിസിസി ഓഫീസിനായി ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നടക്കം പിരിച്ച കൈയും കണക്കുമില്ലാത്ത പണം എവിടെക്ക് ഒഴുക്കിയെന്നു വ്യക്തമാക്കാനുള്ള ധാര്‍മിക ഉത്തരവാദിത്വം സുധാകരനുണ്ടെന്ന് മമ്പറം ദിവാകരന്‍ നേരത്തെ പ്രതികരിച്ചിരുന്നു.
പിരിച്ച പണം ഡയറക്ടര്‍മാരായി ചേര്‍ത്തവര്‍ക്ക് തിരിച്ചു നല്‍കിയിട്ടില്ലെന്നാണ് അവര്‍ തന്നെ പറയുന്നത്. എഡ്യൂ ഹബ് സ്ഥാപിക്കാനായി രൂപീകരിച്ച സൊസൈറ്റി ഇന്നു നിലവിലില്ല. ചിറക്കല്‍ സ്‌കൂള്‍ കിട്ടിയില്ലെന്നു മാത്രമല്ല കോണ്‍ഗ്രസിന് നാണക്കേടുണ്ടാക്കിയ സംഭവവുമാണത്. സിപിഎം നിയന്ത്രിത സഹകരണബാങ്കാണ് ഒടുവില്‍ സ്‌കൂള്‍ സ്വന്തമാക്കിയത്. ഇതേ അവസ്ഥ തന്നെയാണ് ഡിസിസി ഓഫിസ് നിര്‍മ്മിക്കാനായി ഫണ്ടുപിരിച്ച സംഭവത്തിലുമുണ്ടായത്. ഇതുവരെ ഉദ്ഘാടനം ചെയ്യാന്‍ കഴിയാത്ത ഡിസിസി ഓഫീസിനായി ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നടക്കം പിരിച്ച കൈയും കണക്കുമില്ലാത്ത പണം എവിടെക്ക് ഒഴുക്കിയെന്നു വ്യക്തമാക്കാനുള്ള ധാര്‍മിക ഉത്തരവാദിത്വം സുധാകരനുണ്ടെന്ന് പിരിച്ച പണം ഡയറക്ടര്‍മാരായി ചേര്‍ത്തവര്‍ക്ക് തിരിച്ചു നല്‍കിയിട്ടില്ലെന്നാണ് അവര്‍ തന്നെ പറയുന്നത്. എഡ്യൂ ഹബ് സ്ഥാപിക്കാനായി രൂപീകരിച്ച സൊസൈറ്റി ഇന്നു നിലവിലില്ല. ചിറക്കല്‍ സ്‌കൂള്‍ കിട്ടിയില്ലെന്നു മാത്രമല്ല കോണ്‍ഗ്രസിന് നാണക്കേടുണ്ടാക്കിയ സംഭവമാണത്. സിപിഎം നിയന്ത്രിത സഹകരണബാങ്കാണ് ഒടുവില്‍ സ്‌കൂള്‍ സ്വന്തമാക്കിയത്. ഇതേ അവസ്ഥ തന്നെയാണ് ഡിസിസി ഓഫിസ് നിര്‍മ്മിക്കാനായി ഫണ്ടുപിരിച്ച സംഭവത്തിലുമുണ്ടായത്. സുധാകരനെ എതിര്‍ക്കുന്നവരെ എല്ലാം വെട്ടി ഒതുക്കി പാര്‍ട്ടിയെ കേഡറാക്കാനൊരുങ്ങി ആണ് കോണ്‍ഗ്രസിന്റെ മുന്നോട്ടുള്ള പോക്കെന്നും ദിവാകരന്‍ നേരത്തെ പ്രതികരിച്ചിരുന്നു. ആലുവയില്‍ എ ഗ്രൂപ്പ് നേതാവ് ബെന്നിബെഹ്നാന്‍, രമേശ് ചെന്നിത്തലയുമായി അടുപ്പമുള്ള അന്‍വര്‍ സാദത്ത്, ഐ ഗ്രൂപ്പിന്റെ ലിസ്റ്റിലുള്ള റോജി ജോണ്‍ എന്നിവര്‍ ആലുവയില്‍ സമരം നടത്തിയപ്പോള്‍ പ്രതിപക്ഷ നേതാവ്, കെപിസിസി അധ്യക്ഷന്‍ എന്നിവര്‍ തിരിഞ്ഞുനോക്കിയില്ല എന്ന ആരോപണവും ശക്തമാണ്.