Site iconSite icon Janayugom Online

ഡിസ്നിയുടെ ‘സ്നോ വൈറ്റ്’ ചിത്രത്തിന് കുവൈത്തിൽ പ്രദർശന വിലക്ക്

ഇസ്രായേലി നടി ഗാൽ ഗാഡോട്ട് അഭിനയിച്ച ഡിസ്നിയുടെ ‘സ്നോ വൈറ്റ്’ ചിത്രത്തിന് പ്രദര്‍ശന വിലക്കേര്‍പ്പെടുത്തി കുവൈത്ത്. ഗാൽ ഗാഡോട്ട് അഭിനയിച്ച രണ്ടാമത്തെ സിനിമയ്ക്കാണ് കുവൈത്തിലെ തീയറ്ററുകളിൽ വിലക്കേര്‍പ്പെടുത്തുന്നത്. 2022‑ൽ ഡെത്ത് ഓൺ ദി നൈൽ എന്ന സിനിമയ്ക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ‘സ്നോ വൈറ്റ്’ എന്ന സിനിമ കുവൈത്ത് നാഷണൽ സിനിമ കമ്പനി (സിനെസ്കേപ്പ്), ഗ്രാൻഡ് സിനിമ, വോക്സ് സിനിമ എന്നീ കുവൈത്തിലെ സിനിമ ശാലകളിൽ നിന്ന് പിൻവലിച്ചു. 

ഗാഡോട്ട് അഭിനയിച്ചതിനാലാണ് സിനിമ റദ്ദാക്കിയതെന്ന് സിനെസ്കേപ്പിലെ മാർക്കറ്റിംഗ് മേധാവി ഇബ്രാഹിം അൽ ജുറൈദാൻ വ്യക്തമാക്കി. സിനിമ റിലീസ് ചെയ്യുന്നത് തടയണമെന്ന് പൊതുജനങ്ങൾ ആവശ്യപ്പെട്ടതിന് ശേഷമാണ് നടപടിയെന്നാണ് വിശദീകരണം. മാർക്ക് വെബ് സംവിധാനം ചെയ്ത സ്നോ വൈറ്റ് എന്ന സിനിമയിൽ ഗാഡോട്ട് ദുഷ്ട രാജ്ഞിയുടെ വേഷത്തിലും റേച്ചൽ സെഗ്ലർ പ്രധാന കഥാപാത്രമായുമാണ് എത്തുന്നത്. ഇസ്രായേൽ സൈന്യത്തെയും ഗാസയിലെ അവരുടെ പ്രവർത്തനങ്ങളെയും പരസ്യമായി പിന്തുണച്ചതിന് ഗാൽ ഗാഡോട്ട് വലിയ വിമർശനം ഏറ്റുവാങ്ങിയിട്ടുണ്ട്.

Exit mobile version