Site iconSite icon Janayugom Online

തമിഴ് നാട്ടില്‍ ഡിഎംകെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; മാരനും, രാജയും , കനിമൊഴിയും, ബാലുവും സ്ഥാനാര്‍ത്ഥികള്‍

തമിഴ്‌നാട്ടില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഡി.എം.കെ, സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ഡിഎംകെ21 സീറ്റുകളിലേക്കാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.സെന്‍ട്രല്‍ ചെന്നൈയില്‍ നിന്ന് ദയാനിധി മാരന്‍ മത്സരിക്കും. ശ്രീപെരുംപതൂരില്‍ ടി.ആര്‍. ബാലു വീണ്ടും മത്സരിക്കും. നീലഗിരിയില്‍ എ രാജയും തൂത്തുക്കുടിയില്‍ കനിമൊഴിയും വീണ്ടും ജനവിധി തേടും.

സിപിഐ(എം)ല്‍ ഏറ്റെടുത്ത കോയമ്പത്തൂരില്‍ ഗണപതി രാജ്കുമാറാണ് സ്ഥാനാര്‍ഥി. കോണ്‍ഗ്രസില്‍നിന്ന് ഏറ്റെടുത്ത ആറണിയില്‍ ധരണി വെന്തനും തേനിയില്‍ തങ്ക തമിഴ്‌സെല്‍വനും മത്സരിക്കും. 21 പേരില്‍ 11 സ്ഥാനാര്‍ഥികള്‍ പുതുമുഖങ്ങളാണ്. മൂന്നുപേരാണ് വനിതാസ്ഥാനാര്‍ഥികള്‍. സ്ഥാനാര്‍ഥി പട്ടികയ്‌ക്കൊപ്പം തിരഞ്ഞെടുപ്പ് പ്രകടനപത്രികയും മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പുറത്തിറക്കി. പൗരത്വഭേദഗതി നിയമം, ഏകസിവില്‍കോഡ്, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നിവ പിന്‍വലിക്കുമെന്ന് പ്രകടന പത്രികയില്‍ പറയുന്നു. പാചകവാതകനിരക്ക് 500 രൂപയാക്കുമെന്നും പെട്രോളിന് 75 രൂപയും ഡീസലിന് 65 രൂപയുമാക്കി കുറയ്ക്കുമെന്നും വാഗ്ദാനമുണ്ട്. ചെന്നൈയില്‍ സുപ്രീംകോടതി ബെഞ്ച്, പുതുച്ചേരിക്ക് സംസ്ഥാന പദവി, നീറ്റ് പരീക്ഷ എടുത്തുകളയും തുടങ്ങിയ വാഗ്ദാനങ്ങളും പത്രികയിലുണ്ട്. 

Eng­lish Summary:
DMK announces can­di­dates in Tamil Nadu; Maran, Raja, Kan­i­mozhi and Balu are candidates

You may also like this video:

Exit mobile version