പിറന്നാൾ ദിനത്തിൽ വീടും വസ്തുവും നല്‍കി ദമ്പതികൾ മാതൃകയായി. ഇളവക്കോട് മുല്ലപ്പന്തലിൽ മുണ്ടക്കൽ തോട്ടത്തിൽ വീട്ടിൽ ജോസ് സാമുവൽ ഭാര്യ കുഞ്ഞ്കുഞ്ഞമ്മയുടെ എഴുപതാം പിറന്നാൾ ദിനത്തിലാണ് വീടും വസ്തുവും ഇല്ലാത്ത ഒരാൾക്ക് അഞ്ച് സെന്റ് വസ്തുവും വീടുംവച്ച് നൽകി മാതൃകയായത്. ഇളവക്കോട് സ്വദേശി ഷാജിക്കാണ് വീടും വസ്തുവും നല്‍കിയത്.
20 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് തന്റെ വീടിനോട് ചേർന്ന് അഞ്ച് സെന്റ് വസ്തുവും, വീടും, വീട്ടിലേക്ക് ആവശ്യമായ ഫ്രിഡ്ജ്, ഗ്യാസ്, കുക്കർ അലമാര ഫർണിച്ചർ ഉൾപ്പെടെയുള്ളവ നൽകിയത്. വീടിന്റെ താക്കോൽദാനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാം കെ ഡാനിയൽ നിർവഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹരി വി നായർ, വാർഡ് മെമ്പർ ശ്രീജാകുമാരി, വിമൽ കുമാർ തുടങ്ങി രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.