Site iconSite icon Janayugom Online

സഞ്ജുവിനെ വിടില്ല

മലയാളി താരം സഞ്ജു സാംസണ്‍ ഐപിഎല്‍ ഫ്രാഞ്ചൈസിയായ രാജസ്ഥാന്‍ റോയല്‍സ് വിട്ട് ചെന്നൈ സൂപ്പര്‍ കിങ്സിലേക്ക് ചേക്കേറുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ താരത്തെ നിലനിര്‍ത്താനാണ് രാജസ്ഥാന്റെ നിലപാടെന്നാണ് പുതിയ റിപ്പോര്‍ട്ട്.

സഞ്ജുവിനെയോ മറ്റ് കളിക്കാരെയോ ട്രേഡ് വിന്‍ഡോയിലൂടെ മറ്റു ടീമുകള്‍ക്ക് കൈമാറില്ലെന്നാണ് സൂചന. സഞ്ജു ടീമിന്റെ അവിഭാജ്യ ഘടകമാണെന്നും നായകനായി തുടരുമെന്നും ടീം മാനേജ്‌മെന്റ് പറയുന്നു. എം എസ് ധോണിക്ക് പകരക്കാരനായാണ് സഞ്ജുവിനെ ചെന്നൈ ലക്ഷ്യമിടുന്നത്. വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജു രാജസ്ഥാന്റെ ക്യാപ്റ്റനുമാണ്. ധോണി ഇനി ചെന്നൈയ്ക്കൊപ്പം എത്രകാലം കളിക്കുമെന്നതില്‍ വ്യക്തതയില്ല. കഴിഞ്ഞ സീസണില്‍ പരിക്കിനെ തുടര്‍ന്ന് സഞ്ജുവിന് മുഴുവന്‍ മത്സരങ്ങളിലും കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒമ്പതു മത്സരങ്ങൾ കളിച്ച സഞ്ജു 285 റൺസാണ് ആകെ നേടിയത്. പ്ലേ ഓഫിലെത്താൻ സാധിക്കാതെ രാജസ്ഥാന്‍ പുറത്താകുകയും ചെയ്തു. 

18 കോടി രൂപയ്ക്കാണ് കഴിഞ്ഞ സീസണിനു മുമ്പ് സഞ്ജുവിനെ രാജസ്ഥാൻ നിലനിർത്തിയത്. 2013ലാണ് സഞ്ജു രാജസ്ഥാനിലെത്തുന്നത്. വിലക്ക് നേരിട്ട ഘട്ടത്തില്‍ ഡല്‍ഹിക്കായി കളിച്ചിരുന്നു. 2018ലാണ് പിന്നീട് രാജസ്ഥാനില്‍ തിരികെയെത്തി. ഈ വര്‍ഷം നടക്കുന്ന ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്റില്‍ സഞ്ജു ഇന്ത്യയുടെ വിക്കറ്റ് കീപ്പറായേക്കും. 

Exit mobile version