Site iconSite icon Janayugom Online

ഡോ. ശ്രീചിത്ര പ്രദീപ് ഒരുക്കുന്ന ‘ഞാന്‍ കര്‍ണ്ണന്‍-2’; ട്രെയ്‌ലർ പുറത്തിറങ്ങി

‘ഞാൻ കർണ്ണർ‑2’ ചിത്രത്തിന്റെ ട്രെയ്‌ലർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. ശ്രിയാ ക്രിയേഷന്‍സിന്റെ ബാനറില്‍ ഡോ. ശ്രീചിത്ര പ്രദീപാണ് ‘ഞാന്‍ കര്‍ണ്ണന്‍’ സംവിധാനം ചെയ്യുന്നത്. പ്രദീപ് രാജാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ആദ്യഭാഗമായ ഞാൻ കർണ്ണൻ എന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയ മുതിര്‍ന്ന എഴുത്തുകാരന്‍ എം ടി അപ്പനാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനും കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത്. സിനിമ പൂര്‍ണ്ണമായും കുടുംബ ബന്ധങ്ങളുടെ കഥയാണ് പറയുന്നതെന്ന് സംവിധായിക ഡോ. ശ്രീചിത്ര പ്രദീപ് പറഞ്ഞു. ശിഥില കുടുംബ ബന്ധങ്ങളുടെ അവസ്ഥയും മനശാസ്ത്ര തലത്തില്‍ ഈ ചിത്രം വിശകലനം ചെയ്യുന്നുണ്ടെന്ന് തിരക്കഥാകൃത്ത് എം ടി അപ്പന്‍ പറഞ്ഞു.

അഭിനേതാക്കള്‍-ടി എസ് രാജു, ടോണി, പ്രദീപ് രാജ്, ഡോ. ശ്രീചിത്ര പ്രദീപ്, മുരളി കാക്കനാട്. ജിതിൻ ജീവൻ, രമ്യ രാജേഷ്, മനീഷ മനോജ്, കീഴില്ലം ഉണ്ണികൃഷ്ണ മാരാർ, ശിവദാസ് വൈക്കം, ജിബിൻ ടി. ജോർജ്, ബേബി ശ്രിയാപ്രദീപ്, മാസ്റ്റർ ശക്തി റാം, സാവിത്രിപിള്ള തുടങ്ങിയവർ.
ബാനർ‑ശ്രിയാ ക്രിയേഷൻസ്. സംവിധാനം-ഡോ:ശ്രീചിത്ര പ്രദീപ്, നിർമ്മാണം-പ്രദീപ് രാജ്, കഥ, തിരക്കഥ, സംഭാഷണം-എം ടി അപ്പൻ
കാമറ‑ഹാരി മാര്‍ട്ടിന്‍, അസോസിയേറ്റ് ഡയറക്ടര്‍-നിഖില്‍ അഗസ്റ്റിൻ, അസോസിയേറ്റ് ഡയറക്ടേഴ്സ്-അനീഷ് സിനി, സബിന്‍ ആന്റണി, സനീഷ് ബാല, മേയ്‌ക്കപ്പ്-മേരി തോമസ്, കോസ്റ്റ്യം സ്റ്റെഫി എം എക്സ്, കൊറിയോഗ്രാഫര്‍-രാഖി പാർവ്വതി
പി ആർ ഒ, പി ആർ സുമേരൻ എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

Exit mobile version