Site icon Janayugom Online

രാഹുലിന് പിന്തുണയുമായി ദ്രാവിഡ്

ദക്ഷിണാഫ്രിക്കയ്കെതിരെ ദയനീയ പരാജയം ഏറ്റുവാങ്ങി എങ്കിലും താൽക്കാലിക ക്യാപ്റ്റൻ കെ എൽ രാഹുലിനെ ദ്രാവിഡ് പ്രശംസിച്ചു. “രാഹുൽ ക്യാപ്റ്റൻ എന്ന നിലയിൽ നല്ല ജോലി ചെയ്തു എന്ന് താൻ വിശ്വസിക്കുന്നു. ഫലത്തിന്റെ തെറ്റായ വശത്ത് നിൽക്കുന്നത് എളുപ്പമല്ല,” എന്നും ദ്രാവിഡ് രാഹുലിനെ കുറിച്ച് പറഞ്ഞു.

“രാഹുൽ തുടക്കകാരനാണ് ക്യാപ്റ്റൻ എന്ന നിലയിൽ അവൻ മുന്നേറി മെച്ചപ്പെടും” എന്നാണ് താൻ കരുതുന്നത് എന്നും ദ്രാവിഡ് പറഞ്ഞു. ഈ പരമ്പര ടീമിന് തിരിച്ചറിവിന്റെ പരമ്പരയായിരുന്നു എന്നും ഇന്ത്യൻ പരിശീലകൻ പറഞ്ഞു. “ഞങ്ങൾ ഒരുപാട് ഏകദിന ക്രിക്കറ്റ് അടുത്തായി കളിച്ചിട്ടില്ല. മാർച്ചിൽ ഇംഗ്ലണ്ടിനെതിരെയാണ് ഞങ്ങൾ അവസാനമായി കളിച്ചത്. അടുത്ത വർഷത്തെ ലോകകപ്പിന് മുമ്പ് ഞങ്ങൾ ധാരാളം ഏകദിന പരമ്പര കളിക്കുമെന്നും ദ്രാവിഡ് കൂട്ടിച്ചെര്‍ത്തു. ക്യാപ്റ്റൻസിയുടെ പേരില്‍ വലിയ വിമര്‍ശനങ്ങള്‍ രാഹുലിന് നേരെയുണ്ട്.

ENGLISH SUMMARY:dravid sup­ports rahul
You may also like this video

Exit mobile version