Site iconSite icon Janayugom Online

കാത്തിരിപ്പിന് വിരാമം: ദൃശ്യം മൂന്ന് പ്രഖ്യാപിച്ച് അണിയറപ്രവര്‍ത്തകര്‍

ക്രൈം ത്രില്ലറിനൊപ്പം കുടുംബബന്ധങ്ങളുടെ ആഴവും പറഞ്ഞ മോഹൻലാൽ‑ജീത്തു ജോസഫ് ടീം ഒന്നിച്ച ദൃശ്യം വീണ്ടും പ്രേക്ഷകരിലേക്കെത്തുന്നു. ഒന്നും രണ്ടും ഭാഗങ്ങള്‍ ഹിറ്റായതിനുപിന്നാലെ ചിത്രത്തിന്റെ മൂന്നാം ഭാഗം ഉണ്ടാകുമോ എന്നും ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. അതിനിടെ ദൃശ്യത്തിന് മൂന്നാം ഭാഗം ഇറങ്ങും എന്ന രീതിയിൽ ചില ഫാൻ മേയ്ഡ് പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ വന്നിരുന്നു. ഇതിനെല്ലാം ഉത്തരവുമായി രം​ഗത്തെത്തിയിരിക്കുകയാണ് നിർമാതാവ് ആന്റണി പെരുമ്പാവൂർ. താരസംഘടന നടത്തിയ ഒരു ടെലിവിഷൻ ഷോയ്ക്കിടെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ദൃശ്യം 3 എന്തായാലും വരും. അതിന്റെ പണിപ്പുരയിലാണ്, ആശയങ്ങളും കാര്യങ്ങളുമൊക്കെയായിട്ടിരിക്കുകയാണെന്നാണ് ആന്റണി പെരുമ്പാവൂർ പറഞ്ഞത്. ആന്റണി പെരുമ്പാവൂരിന്റെ വെളിപ്പെടുത്തൽ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. ദേശീയ മാധ്യമങ്ങളും ഇക്കാര്യം വാർത്തയാക്കിയിരിക്കുകയാണ്.
2013ൽ തിയേറ്ററുകളിലെത്തിയ ചിത്രം കേരളത്തില്‍ മാത്രമല്ല വിദേശത്തും തരംഗമായിരുന്നു. ഇതിനുപുറമെ ചിത്രം തമിഴ്, ഹിന്ദി ഭാഷകളിലും ഷീപ്പ് വിത്തൗട്ട് എ ഷെപ്പേർഡ് എന്ന പേരിൽ ചൈനീസ് ഭാഷയും പുറത്തിറങ്ങിയിരുന്നു. 

Eng­lish Sum­ma­ry: The wait is over: Drishyam 3 announced

You may like this video also

YouTube video player
Exit mobile version