ദൃശ്യം, ദൃശ്യം ‑2 എന്നിവയ്ക്ക് ശേഷം ഇതാ ട്വിസ്റ്റുകളുടെ മുകളിൽ ട്വിസ്റ്റുമായി ദൃശ്യം 3 ഇതാ വരുന്നു. മലയാളത്തിൽ സിനിമ എത്തുന്ന തീയതിയിൽ ധാരണ ആകുന്നതിന് മുൻപാണ് ഹിന്ദി പതിപ്പ് തിയേറ്ററിൽ എത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. അജയ് ദേവ്ഗൺ നായകനാകുന്ന ഹിന്ദി പതിപ്പ് ഒക്‌ടോബർ രണ്ടിനാണ് തീയറ്ററുകളില്‍ എത്തുക.
ദൃശ്യത്തിന്റെ ആദ്യ ഭാഗങ്ങൾക്ക് ഹിന്ദിയിലും വലിയ പ്രശംസ ലഭിച്ചിരുന്നു. മലയാളത്തിലാണ് ആദ്യം ചിത്രം എത്തുകയെന്ന് സംവിധായകൻ ജീത്തു ജോസഫ് മുൻപ് അറിയിച്ചിരുന്നെങ്കിലും റിലീസ് തീയതി പുറത്ത് വിട്ടിരുന്നില്ല. കേരളത്തിൽ റിലീസിംഗ് ഡേറ്റും മറ്റ് കാര്യങ്ങളും തീരുമാനിക്കുന്നത് ആന്റണി പെരുമ്പാവൂരും ആശിർവാദ് സിനിമാസും തന്നെയാണെന്നും പുറത്തുള്ള റിലീസാണ് പനോരമ സ്റ്റുഡിയോസ് ഏറ്റെടുത്തിരിക്കുന്നതെന്നും റീമേക്ക് റൈറ്റ്‌സ് നൽകിയിട്ടില്ലെന്നും അവർക്ക് ചില റെവന്യൂ റൈറ്റ്‌സ് ലഭിക്കുമെന്നുമാണ് സംവിധായകൻ വെളിപ്പെടുത്തിയിരുന്നത്. ജോർജുകുട്ടിയുടേയും കുടുംബത്തിന്റെയും വരവിനായി പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുകയാണ്. ആദ്യ രണ്ട് സിനിമകളിലും സംവിധായകൻ ഒളിപ്പിച്ചുവച്ച സസ്പെൻസും മാജിക്കും ദൃശ്യം 3യിലും തുടരുമോ എന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചിരിക്കുന്നത്.

