Site iconSite icon Janayugom Online

‘ഡ്യൂൺ 3’ നിർമ്മാണം ആരംഭിച്ചു; റിലീസ് 2026 ഡിസംബറിൽ

ഡെന്നിസ് വില്ല്യനോ സംവിധാനം ചെയ്ത് തിമോത്തി ഷലാമെറ്റ് പ്രധാന വേഷത്തിലെത്തുന്ന ‘ഡ്യൂൺ’ സിനിമാ പരമ്പരയിലെ മൂന്നാം ഭാഗത്തിന്റെ നിർമ്മാണം ആരംഭിച്ചു. ഫ്രാങ്ക് ഹെർബെർട്ടിന്റെ പ്രശസ്ത നോവൽ പരമ്പരയിലെ രണ്ടാം ഭാഗമായ ‘ഡ്യൂൺ: മെസിയ’യെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുങ്ങുന്നത്. ലോകമെമ്പാടും വലിയ വിജയമായി മാറിയ ആദ്യ രണ്ട് ‘ഡ്യൂൺ’ ചിത്രങ്ങൾ യഥാക്രമം ആറ്, അഞ്ച് ഓസ്കാറുകൾ നേടിയിരുന്നു.
തിമോത്തി ഷലാമെറ്റ്, സെൻഡായ, റെബേക്ക ഫെർഗൂസൻ, ജോഷ് ബ്രോളിൻ, ജാവിയർ ബാർഡെം, ജേസൺ മാമോവ എന്നിവരടങ്ങുന്ന പ്രധാന താരനിര മൂന്നാം ഭാഗത്തിലും തുടരും.

‘ഡ്യൂൺ പാർട്ട് 3’ എന്ന് ഔദ്യോഗികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികളാണ് നിലവിൽ പുരോഗമിക്കുന്നത്. ചിത്രീകരണം ഉടൻ ആരംഭിക്കും. മുൻ ചിത്രങ്ങൾ പോലെ തന്നെ ഹാൻസ് സിമ്മർ തന്നെയാണ് സംഗീതമൊരുക്കുന്നത്. 2026 ഡിസംബറിൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Exit mobile version