ഐപിഎല്ലില്‍ 17 മത്സരങ്ങൾ കൂടി ബാക്കി നിൽക്കെയാണ് മത്സരങ്ങൾ താത്കാലികമായി നിർത്തിവച്ചതായി ബി സി സി ഐ സെക്രട്ടറി ദേവജിത്ത് സെക്കിയ അറിയിച്ചത്. ഇന്ത്യയിലെ വേദികൾ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ അനുയോജ്യമല്ലെങ്കിൽ സെപ്റ്റംബർ മാസം ഇംഗ്ളണ്ടിൽ ശേഷിക്കുന്ന മത്സരങ്ങൾ നടത്താമെന്നാണ് ഇസിബി സന്നദ്ധത അറിയിച്ചതെന്നാണ് റിപ്പോർട്ട്. പാകിസ്ഥാൻ ഡ്രോൺ ആക്രമണം ശക്തമാക്കിയതോടെ സുരക്ഷാകാരണളെത്തുടർന്ന് വ്യാഴാഴ്ച നടന്ന പഞ്ചാബ് കിംഗ്‌സ് ഡൽഹി ക്യാപിറ്റൽസ് മത്സരം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നിരുന്നു. തുടർന്ന് കളിക്കാരെയും കാണികളെയും സ്റ്റേഡിയത്തിൽ നിന്ന് ഒഴിപ്പിച്ചു. കളിക്കാരെയും ജീവനക്കാരെയും ധർമ്മശാലയിൽ നിന്ന് ന്യൂഡൽഹിയിലേക്ക് ട്രെയിൻ മാർഗം മാറ്റുകയും ചെയ്തു.
ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾ ഇംഗ്ളണ്ടിൽ നടത്താൻ സന്നദ്ധത അറിയിച്ച് ഇസിബി

