സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന നൂതന പദ്ധതികളിലൂടെ സംസ്ഥാനത്ത് മുട്ട ഉത്പാദനത്തിലും ഇറച്ചിക്കോഴികളുടെ ആഭ്യന്തര ഉത്പാദനത്തിലും നിർണ്ണായകമായ വളർച്ച കൈവരിക്കുവാൻ സാധിച്ചിട്ടുണ്ടെന്ന് മന്ത്രി ജെ ചിഞ്ചു റാണി.
കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ലിമിറ്റഡ്(കെപ്കോ) നടപ്പിലാക്കുന്ന കോഴിവളർത്തൽ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. 100 കോഴികളെ വളർത്താവുന്ന കൂടും കോഴിയും പദ്ധതിയുടെ വിതരണ ഉദ്ഘാടനവും ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ യോഗത്തിന് അധ്യക്ഷത വഹിച്ചു. കെപ്കോ ചെയർമാൻ പി കെ മൂർത്തി മുഖ്യാതിഥിയായിരുന്നു. കെപ്കോ മാനേജിങ് ഡയറക്ടർ പി സെൽവകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹരി വി നായർ, ബ്ലോക്ക് മെമ്പർമാരായ കെ ഉഷ, കരിങ്ങന്നൂർ സുഷമ, എന്നിവർ പങ്കെടുത്തു. ബ്ലോക്ക് സെക്രട്ടറി വിമൻ ചന്ദ്രൻ നന്ദി പറഞ്ഞു.